ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 31 May 2015

ധാര്‍മ്മിക ചിന്തകള്‍ വളര്‍ത്തിയെടുക്കുക

മുല്ലശ്ശേരി:സാമൂഹികാന്തരിക്ഷം ഇടപെടുന്ന മേഖലകളിലെല്ലാം കുട്ടികള്‍ അധാര്‍മ്മികതയിലേയ്‌ക്ക്‌ കൂപ്പുകുത്തുമ്പോള്‍ ധാര്‍മ്മിക ചിന്തകളിലൂടെ അവരെ വളര്‍ത്തിക്കൊണ്ടുവരേണ്ടത്‌ രക്ഷിതാക്കളുടെ വിശിഷ്യാ മാതാവിന്റെ കടമയാണ്‌.പാവറട്ടി സബ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രി.എം.കെ.രമേശ്‌ പറഞ്ഞു.
കുന്നത്ത്‌ മസ്‌ജിദ്‌ പരിസരത്ത്‌ സംഘടിപ്പിച്ച എസ്‌.എസ്‌.എഫ്  വിദ്യാഭ്യാസ സഹായ പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു.ശ്രി രമേശ്‌.

എസ്‌.എസ്‌.എഫ് കേരളത്തിലുടനീളം നടത്തിവരുന്ന സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ സാന്ത്വന പരിപാടികളുടെ ഭാഗമായി അര്‍ഹരായ മുല്ലശ്ശേരി പരിസരത്തെ പഠിതാക്കള്‍ക്ക്‌ പഠനോപകരണങ്ങളും തുടര്‍ പഠനത്തിന്‌ യോഗ്യതനേടിയ കുട്ടികള്‍ക്ക്‌ അവാര്‍ഡുകളും വിതരണം ചെയ്‌തു .ചാവക്കാട്‌ സോണല്‍ പ്രസിഡണ്ട്‌  അബ്‌ദുല്‍ വാഹിദ്‌ നിസാമി അദ്ധ്യക്ഷത വഹിച്ചു.പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു.സാന്ത്വനം
കോ - ഓഡിനേറ്റര്‍ ഷറഫുദ്ധീന്‍ മുനക്കക്കടവ്‌,ഷഫിന്‍ മുല്ലശ്ശേരി,നാലകത്ത്‌ അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.