ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 31 May 2015

എസ്‌.എസ്‌.എഫ് പഠനോപകരണ വിതരണം 

മുല്ലശ്ശേരി:എസ്‌.എസ്‌.എഫ് കേരളത്തിലുടനീളം നടത്തിവരുന്ന സാമൂഹിക സാംസ്‌കാരിക വിദ്യഭ്യാസ സാന്ത്വന പരിപാടികളുടെ ഭാഗമായി അര്‍ഹരായ മുല്ലശ്ശേരി പരിസരത്തെ പഠിതാക്കള്‍ക്ക്‌ പഠനോപകരണങ്ങളും തുടര്‍ പഠനത്തിന്‌ യോഗ്യതനേടിയ കുട്ടികള്‍ക്ക്‌ അവാര്‍ഡുകളും വിതരണം ചെയ്യും .

മെയ്‌ 31 ഞായറാഴ്‌ച കാലത്ത്‌ പത്ത്‌ മണിക്ക്‌ കുന്നത്ത്‌ മസ്‌ജിദ്‌ പരിസരത്ത്‌ സംഘടിപ്പിക്കുന്ന പരിപാടി ബഹു.പാവറട്ടി സബ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രി എം.കെ രമേശ്‌ ഉദ്‌ഘാടനം ചെയ്യും .പ്രദേശത്തെ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍  പങ്കെടുക്കും .എസ്‌.എസ്‌.എഫ് മുല്ലശ്ശേരി യൂണിറ്റ്‌ ജനറല്‍  സെക്രട്ടറി അനസ്‌ എ.എം പറഞ്ഞു.