ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 18 June 2015

ആരാധനകളുടെ ചൈതന്യം

വര്‍‌ത്തമാന കാലത്ത്‌ എല്ലാ മത വിഭാഗത്തിലുള്ളവരും ദേവാലയങ്ങള്‍ സന്ദര്‍‌ശിക്കുന്നതിലും മറ്റു ആരാധനാ കര്‍‌മ്മങ്ങളിലും മുമ്പൊന്നുമില്ലാത്ത വിധം ശുഷ്‌കാന്തി പുലര്‍‌ത്തുന്നുവെന്നാണ്‌ സാമാന്യമായ നിരീക്ഷണം.എന്നാല്‍ ഇതേ അളവില്‍ ധാര്‍‌മ്മികമായ നിലവാരം പരിപോഷിക്കപ്പെട്ടിട്ടില്ല എന്നതത്രെ ഏറെ ദൗര്‍‌ഭാഗ്യകരം.അഥവ കര്‍‌മ്മങ്ങള്‍ കേവല നാട്ടലങ്കാരങ്ങളായി ചടങ്ങുകളായി മാറുന്നു എന്നര്‍‌ഥം.അനുഷ്‌ഠിക്കുന്ന കര്‍‌മ്മങ്ങളില്‍ നിന്നും ആര്‍‌ജിച്ചെടുക്കുന്ന ഊര്‍‌ജം സമൂഹത്തിലേയ്‌ക്ക്‌ പ്രസരിച്ചാല്‍ മാത്രമെ ഫലപ്രദമായ കര്‍‌മ്മങ്ങള്‍ എന്നു വിലയിരുത്താന്‍ സാധിക്കുകയുള്ളൂ.
നമ്മുടെ കര്‍‌മ്മങ്ങള്‍ യാന്ത്രികമായിപ്പോകുന്നുണ്ടോ എന്നു ഓരോ വിശ്വാസിയും ആത്മ പരിശോധന നടത്തേണ്ടതുണ്ട്‌.അഞ്ചു നേരത്തെ നിസ്‌കാരം ഉപേക്ഷിക്കുന്നവര്‍ ഇല്ല എന്നു തന്നെ സമാശ്വസിക്കാം.എന്നാല്‍ എത്ര പേര്‍ അതിന്റെ യഥാര്‍‌ഥ ആത്മാവുള്‍‌കൊണ്ട്‌ അതു നിര്‍‌വഹിക്കുന്നു എന്നതാണ്‌ പ്രധാനം.പള്ളിയില്‍ പോയി ജമാ‌അത്തായി നിസ്‌കരിക്കുക എന്നതിന്റെ പരിശുദ്ധിയും പ്രാധാന്യവും അധികമാരും ചെവികൊടുക്കുന്നില്ല എന്നാണ്‌ മനസ്സിലാകുന്നത്‌.എല്ലാ അലങ്കാരങ്ങളോടും കൂടെ ജോലിക്ക്‌ പോയി മേലുദ്യോഗസ്ഥന്റെ  അപ്രീതിക്കര്‍‌ഹനാകരുതെന്ന് നിര്‍‌ബന്ധ ബുദ്ധി നമുക്കൊക്കെയുണ്ട്.എന്നാല്‍ രാജാധിരാജനായ പടച്ച തമ്പുരാന്റെ മുന്നില്‍ നില്‍‌ക്കാന്‍ ഒരു കള്ളിമുണ്ടും വിയര്‍‌ത്തു നാറിയ തോര്‍‌ത്തും മതിയെന്ന വീക്ഷണം എത്രമാത്രം അപക്വമാണെന്നു എന്തുകൊണ്ട്‌ നമുക്ക്‌ മനസ്സിലാകാതെ പോകുന്നു.നിര്‍‌ബന്ധ നിസ്‌കാരങ്ങളിലെ വീഴ്‌ചകള്‍ പരിഹരിക്കാനായി നിഷ്‌കര്‍ഷിക്കപ്പെട്ട പ്രകാരം ഐഛിക നിസ്‌കാരങ്ങളും അനുഷ്‌ഠിക്കേണ്ടതുണ്ട്‌.പരിശുദ്ധ റമദാനില്‍ പ്രത്യേകിച്ചും ഇവ്വിഷയത്തില്‍ നിഷ്‌ഠ പുലര്‍‌ത്തേണ്ടതുണ്ട്.രാത്രികളെ അധികരിപ്പിച്ച റക‌അത്തുകളാലൊ ദീര്‍‌ഘമുള്ള ഖിറാഅത്തുകളാലൊ സജീവമാക്കുക.പകലുകളില്‍ ആമാശയത്തെ ഊട്ടാതിരിക്കുകയും ആത്മാവിനെ മതിവരുവോളം ഊട്ടുകയും ചെയ്യുക.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.   
റമദാന്‍ സന്ദേശം.
ക്യുമാറ്റ്‌ മീഡിയ സെല്‍


أشهد أن لا اله إلا الله استغفرالله أسألك ألجنة واعوذ بك من النار
اللهم ارحمني يا ارحم الراحمين
اللهم اغفر لي ذنوبي يا رب العالمين
اللهم إنك عفو تحب العفو فاعفو عنا
للهم أجرنا من النار