ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 7 June 2015

അബൂദാബി തിരുനെല്ലൂര്‍ മഹല്ല്‌ സ്‌നേഹ സംഗമം

അബൂദാബി തിരുനെല്ലൂര്‍ മഹല്ല്‌ സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.ജൂണ്‍ 12 വെള്ളി വൈകീട്ട്‌ 7 മണിക്ക്‌ മുസഫ സനാഇയ്യയില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ എല്ലാ തിരുനെല്ലൂര്‍ മഹല്ല്‌ നിവാസികളും പങ്കെടുക്കണമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു.എമിറേറ്റ്സില്‍ ഈയിടെയാണ്‌ തിരുനെല്ലുര്‍ മഹല്ല്‌ കൂട്ടായ്‌മ വ്യവസ്ഥാപിതമായി നിലവില്‍ വന്നത്.അവസരോചിതമായ പ്രസ്‌തുത സംരംഭത്തെ ഇതര പ്രവാസി കൂട്ടായ്‌മകളും മഹല്ലു തിരുനെല്ലൂരും അഭിനന്ദിച്ചു.