നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday 16 July 2015

സൗഹൃദം പുത്തുലഞ്ഞ ഇഫ്‌ത്വാര്‍ വിരുന്ന്‌

തിരുനെല്ലൂര്‍:പരിശുദ്ധ റമദാന്‍ വിടപറയാന്‍ ഏതാനും നാഴികകള്‍ മാത്രം ബാക്കി.ഒരു പുനര്‍ വിചിന്തനത്തന്റെ സമയമാണിത്.ഒരു മാസക്കാലത്തെ ശിക്ഷണകാലം കൊണ്ട്‌ എന്തൊക്കെ സ്വായത്തമാക്കാന്‍ കഴിഞ്ഞു.എത്രത്തോളം ഊര്‍‌ജ്ജം സം‌ഭരിക്കാന്‍ കഴിഞ്ഞു.എന്നൊക്കെ ആത്മവിചാരം നടത്താന്‍ ഓരോവിശ്വാസിയും ബാധ്യസ്ഥനാണ്‌.മഹല്ല്‌ ഉസ്‌താദ്‌ ഓര്‍‌മ്മിപ്പിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സം‌ഘടിപ്പിച്ച ഇഫ്‌ത്വാര്‍ സം‌ഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ഉസ്‌താദ്.ആകാശങ്ങളും ഭൂമിയും കേണു കൊണ്ടിരിക്കുന്ന സന്ദര്‍‌ഭമാണിത്.അനുഗ്രഹിത്തിന്റെ പൂക്കാലം പെയ്‌തൊഴിയുന്ന ഘട്ടത്തില്‍ പ്രാര്‍‌ഥനാ നിര്‍‌ഭരമായ മനസ്സോടുകൂടെ രക്ഷിതാവിന്റെ പ്രീതി നേടാന്‍ അശ്രാന്തം ശ്രമിക്കണമെന്നു ഉസ്‌താദ്‌ ഉദ്‌ബോധിപ്പിച്ചു.

വൈദ്യുതി ദീപലങ്കാരങ്ങളാല്‍ അണിയിച്ചൊരുക്കിയ പള്ളിയും മദ്രസ്സയും പെരിങ്ങാട്ടുകാരാല്‍ നിറഞ്ഞു കവിഞ്ഞു.അക്ഷരാര്‍‌ഥത്തില്‍ ഐക്യത്തിന്റെ സന്ദേശം പകുത്തു നല്‍‌കുന്ന നോമ്പു തുറ ഏറെ ഹൃദ്യമായിരുന്നു.കൊതിയൂറുന്ന വിഭവങ്ങളും സൗഹൃദം പൂത്തുലഞ്ഞ സദസ്സും ആകര്‍‌ഷകമായിരുന്നു.അസ്വര്‍ നിസ്‌കാരം കഴിഞ്ഞുടനെ തന്നെ യുവാക്കള്‍ സേവന സന്നദ്ധതയോടെ രം‌ഗത്തുണ്ടായിരുന്നു.ആദ്യാന്തം നിറഞ്ഞു നിന്നപോലെ മഹല്ലിന്റെ ബഹുമാന്യനായ സാരഥി ഹാജി അഹമ്മദ്‌ കെ.പിയും രം‌ഗത്തുണ്ടായിരുന്നു.

കാലത്ത്‌ നടന്ന കിറ്റ് വിതരണം മദസ്സാങ്കണത്തില്‍ ഖത്വീബിന്റെ പ്രാര്‍‌ഥനയോടെയായിരുന്നു തുടക്കം കുറിച്ചത്.മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി,ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി,ക്യുമാറ്റ്‌ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌,ജനറല്‍ സെക്രാട്ടറി ഷിഹാബ്‌ എം.ഐ മഹല്ലു പ്രതിനിധികള്‍ പ്രവാസി പ്രതിനിധികള്‍ തുടങ്ങിയവര്‍ സദസ്സിനെ ധന്യമാക്കി.
പെരിങ്ങാട്‌ പടിഞ്ഞാറക്കരിയില്‍ നിന്നും 35 പേരും കിഴക്കേകരയില്‍ നിന്നും 25 പേരും കുന്നത്ത്‌ നിന്നും 35 പേരും മുള്ളന്തറയില്‍ നിന്നും 25 പേരുമാണ്‌ ഇത്തവണത്തെ ഗുണഭോക്താക്കള്‍.