നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 19 September 2015

ക്ഷേമ പ്രവര്‍‌ത്തനങ്ങളില്‍ സജീവമായി ക്യുമാറ്റ്

മുല്ലശ്ശേരി:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധികളായ ഹമിദ്‌ ആര്‍.കെ.ഇസ്‌മാഈല്‍ ബാവ,ഹുസൈന്‍ ഹാജി,നസീര്‍,ഷിഹാബ്‌ എം.ഐ,അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയവരും പ്രവാസി സം‌ഘം സഊദി പ്രതിനിധി മജീദ്‌ അഹമ്മദും കൂടെ കുന്നത്ത്‌ മഹല്ല്‌ നേതൃത്വത്തിലുള്ള ഹാജി മുഹമ്മദ്‌,മുസ്‌തഫ തങ്ങള്‍,മുഹമ്മദ്‌ പി.പി എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി.പള്ളിയിലും പരിസരത്തും നടത്തപ്പെട്ട അറ്റകുറ്റ പണികളും ചുറ്റുമതില്‍ നിര്‍‌മ്മാണവും ഭം‌ഗിയായി നിര്‍‌വഹിക്കപ്പെട്ടതായി വിലയിരുത്തപ്പെട്ടു.ഇവ്വിഷയത്തില്‍ തികയാതെ വന്നതിലേയ്‌ക്ക്‌ ക്യുമാറ്റിന്റെ നേതൃത്വത്തില്‍ ഇതര പ്രവാസി സം‌ഘത്തിന്റെ പങ്കാളിത്തത്തോടെ സമാഹരിക്കപ്പെട്ട തുക കൈമാറുകയും ചെയ്‌തു.

തിരുനെല്ലൂരിലെ അടിയന്തിര പ്രാധാന്യമുള്ള രണ്ട്‌ വിഷയങ്ങള്‍ കൂടെ ഖത്തര്‍ മഹല്ലു അസോസിയേഷന്റെ സജീവ പരിഗണനയിലാണെന്നു അസോസിയേഷന്‍ പ്രസിഡണ്ട്‌ മീഡിയസെല്ലിനെ അറിയിച്ചിട്ടുണ്ട്.ഒന്ന്‌ പരേതനായ മുഅദ്ധിന്‍ മുഹമ്മദലിയുടെ ഭവനപദ്ധതിയാണെന്നും രണ്ടാമത്തേത്‌ പുഴങ്ങരയില്ലത്ത്‌ നെഫീസയുടെയും രോഗിയായ മകന്‍ ബദറുവിന്റെയും ദൈനദിന ചെലവുകളുമായി ബന്ധപ്പെട്ടതും വീടിന്റെ ശോചനീയാവസ്ഥ പരിഹരിക്കലുമാണെന്നു പ്രസിഡണ്ട്‌ പറഞ്ഞു.

സാധുസംരക്ഷണവുമായി ബന്ധപ്പെട്ടും ഭവന നിര്‍‌മ്മാണവുമായി ബന്ധപ്പെട്ടും സര്‍‌ക്കാര്‍ സര്‍‌ക്കേതര തലത്തില്‍ ലഭിക്കാവുന്ന സഹായങ്ങളുടെ സാധ്യതയും ഇതര സാമൂഹിക ക്ഷേമ പ്രവര്‍‌ത്തകരുടേയും സുമനസ്സ്സുകളുടേയും സഹകരണവും ഉറപ്പു വരുത്തി ക്യുമാറ്റ്‌ സാധ്യമാകുന്നത്ര ചെയ്യുമെന്നും ഷറഫു ഹമീദ്‌ പറഞ്ഞു.

അടിയന്തിര പ്രാധാന്യമുള്ള പ്രസ്തുത വിഷയങ്ങളില്‍ ഉചിതമായ രീതിയില്‍ ഇടപെടാന്‍ ഖത്തറിലെ പ്രതിനിധികള്‍‌ക്ക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ നിര്‍‌ദേശം നല്‍‌കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ പ്രസ്‌തുത വീടുകള്‍ പ്രതിനിധികള്‍ സന്ദര്‍‌ശിക്കും. 

അസോസിയേഷന്‍ സാമൂഹിക സാന്ത്വന ക്ഷേമ പ്രവര്‍‌ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ പ്രതിനിധികള്‍ മീഡിയസെല്‍ അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയിലിന്റെ വസതിയില്‍ ഒത്തുകൂടുകയും വിലയിരുത്തലുകള്‍ നടത്തുകയും ചെയ്‌തു.