ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Friday, 11 September 2015

ബലി ഒരുക്കങ്ങള്‍ തുടങ്ങി

തിരുനെല്ലൂര്‍: ബലിപ്പെരുന്നാളിനോടനുബന്ധിച്ച് മഹല്ലിന്റെ നേതൃത്വത്തില്‍ നടന്നു വരാറുള്ള സം‌യുക്ത ബലിക്കുള്ള ഒരുക്കങ്ങള്‍ ആരം‌ഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.ഏഴുപേര്‍ ചേര്‍ന്നുള്ള ഒരു പങ്കിന്‌ 6500 രൂപയാണ്‌ നിശ്ചയിച്ചിട്ടുള്ളത്.ഇതില്‍ ഭാഗഭാക്കാകാന്‍ താല്‍‌പര്യമുള്ളവര്‍ മഹല്ലു ഓഫീസുമായി ബന്ധപ്പെടണമെന്നു ജനറല്‍ സെക്രട്ടറി അറിയിക്കുന്നു.ബലി അറുക്കുന്ന സമയവും വിതരണവും താമസിയാതെ അറിയിക്കും.