ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 16 January 2016

ഖുതുബിയ്യത്തിന്റെ വാര്‍‌ഷികം

തിരുനെല്ലൂര്‍:കിഴക്കേകര ത്വാഹാ മസ്‌ജിദില്‍ മാസാന്തം നടന്നു കൊണ്ടിരിക്കുന്ന ഖുതുബിയ്യത്തിന്റെ വാര്‍‌ഷികം മഹല്ലിലെ ഉസ്‌താദുമാരും പണ്ഡിതന്മാരുടേയും നേതൃത്വത്തില്‍ നടന്നു.ജനുവരി 17 ഞായറാഴ്‌ച കാലത്ത്‌ നേര്‍‌ച്ചയോടനുബന്ധിച്ചുള്ള അന്നദാനം നടക്കും എന്നു ഭാരവാഹികള്‍ അറിയിച്ചു.

ഖുത്‌ബിയ്യത്ത്‌ കൊണ്ടുള്ള ഉദ്ധേശം മുഹിയദ്ധീന്‍ ശൈഖിന്റെ ചരിത്രവും കറാമത്തുകളും പറയലും പാടലുമാണ്‌. ഇത്‌ ദീനില്‍ അനുവദനീയവും പുണ്യകര്‍വുമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ കര്‍‌മ്മം അനുഷ്‌ഠിച്ചു പോരുന്നത്.കേരളത്തില്‍ വിശിഷ്യാ മലബാറില്‍ സുപരിചിതമായ ഖുത്‌ബിയ്യത്തിന്റെ രൂപം ഖസീദത്തുല്‍ ഖുത്‌ബിയ്യയും അതിന്റെ ആമുഖത്തിലുള്ള പ്രാര്‍ത്ഥനയുമടങ്ങിയതാണ്‌. ഖസീദത്തുല്‍ ഖുത്‌ബിയ്യയുടെ രചയിതാവ്‌ സ്വദഖത്തത്തുളളാഹി ഖാഹിരി (റ) മുഖദ്ധിമയുടെയും പ്രാര്‍ര്‍ത്ഥനയുടെയും രചന നടത്തിയത്‌ ശൈഖുനാ ഇബ്‌റാഹീം കുട്ടി മഖ്‌ദൂമിയുമാണ്‌.
ദിതിരുനെല്ലൂര്‍