നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 9 January 2016

ഇന്നു മൗലിദ്‌ പാരായണം

തിരുനെല്ലൂര്‍ : ലോകത്തിന്‌ മുമ്പില്‍ സത്യത്തിന്റെയും സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും പാത കാണിച്ച അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി (സ)യുടെ ജന്മദിനാഘോഷം പ്രൗഢ ഗം‌ഭീരമായി കൊണ്ടാടിയിരുന്നു.ഇന്നു ജനുവരി 9 ശനി തിരുനെല്ലൂര്‍ ജുമാമസ്‌ജിദില്‍  ഇഷാ നമസ്‌കാരത്തിനു ശേഷം മൗലിദ് പാരായണം നടക്കുമെന്നു മഹല്ലില്‍ നിന്നുള്ള റിപ്പോര്‍‌ട്ടുകള്‍ വ്യക്തമാക്കുന്നു.മഹല്ലു ഖത്വീബ്‌ അബ്‌ദുല്ല അശറഫി ,മഹല്ലിലെ മസ്‌ജിദ്‌ ത്വാഹ ഇമാം ,മസ്‌ജിദ്‌ തഖ്‌വ ഇമാം മസ്‌ജിദ്‌ നൂര്‍ ഇമാം കുന്നത്തെ മസ്‌ജിദിലെ ഖത്വീബ്‌ കൂടാതെ മഹല്ലിലെ മദ്രസ്സാ അധ്യാപകരും മഹല്ലു ഭാരവാഹികളും പ്രവാചക സ്നേഹികളും ഒരുമിച്ചു കൂടുന്ന ധന്യമായ സദസ്സില്‍ പ്രവാചക പ്രഭുവിന്റെ കീര്‍‌ത്തനങ്ങള്‍ കൊണ്ട് ധന്യമാകും.അല്ലാഹുവും അവന്റെ മാലാഖമാരും പ്രവാചക ശ്രേഷ്ഠനുവേണ്ടി സ്വലാത്തു ചൊല്ലുന്നതു പോലെ നമുക്കും മുത്ത്‌ റസൂലിനു വേണ്ടി സ്വലാത്ത്‌ ചൊല്ലാം.അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.നാളെ (ജനുവരി 10 ഞായര്‍ കാലത്ത്‌) അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതയി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദിതിരുനെല്ലൂര്‍