ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 8 January 2016

മുഹമ്മദന്‍‌സ്‌ സഹായ ഹസ്‌തം

ദോഹ : മുഹമ്മദന്‍‌സ്‌ ഖത്തര്‍ പുതിയ രൂപ ഭാവങ്ങളോടെ രംഗ പ്രവേശം ചെയ്‌തു.കേവലം കളിയും മത്സരങ്ങളും എന്നതിലുപരി സമൂഹത്തോടുള്ള തങ്ങളുടെ പ്രതിബദ്ധതയെ അടിവരയിടുന്ന സുപ്രധാനമായ ചില നടപടികള്‍ മുഹമ്മദന്‍‌സ് ഖത്തര്‍ തുടക്കം കുറിച്ചിരിക്കുന്നു.ഇത്തരം സാന്ത്വന ശ്രമങ്ങളുടെ പ്രഥമ സം‌രം‌ഭം എന്ന നിലക്ക്‌ നാട്ടിലെ രണ്ട്‌ കുടും‌ബങ്ങള്‍‌ക്കുള്ള സഹായ ഹസ്‌തം ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്‌ മുഹമ്മദന്‍‌സ്‌ ഖത്തര്‍ കൈമാറി.ചെയര്‍ മാന്‍ സലീം നാലകത്ത്‌ മാനേജര്‍ ശൈദാജ്‌  ക്ലബ്ബ് ഭാരവാഹികളും സന്നിഹിതരായിരുന്നു.
ദിതിരുനെല്ലൂര്‍