ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 21 May 2017

കബീര്‍ വലിയകത്തിന്‌ വീണ്ടും അംഗീകാരം

പൂന:കബീര്‍ വലിയകത്തിന്‌ വീണ്ടും പുരസ്‌കരം.ലയണ്‍‌സ്‌ ക്ലബ്ബ്‌ ഇന്റര്‍ നാഷണലിന്റെ സന്നദ്ധസേവനത്തിനുള്ള 2017 ലെ പുരസ്‌കാരത്തിന്‌ കബീര്‍ മുഹമ്മദ്‌ അര്‍‌ഹനായിരിക്കുന്നു.തിരുനെല്ലൂര്‍ സ്വദേശീയായ മുഹമ്മദ്‌ വി.പി യുടെ മകനാണ്‌ കബീര്‍ വി.എം.ദശാബ്‌ധത്തിലധികമായി മഹാരാഷ്‌ട്രയിലെ പൂനയിലാണ്‌ കുടും‌ബ സമേതം താമസിക്കുന്നത്‌.സാം‌സ്‌കാരിക സാമൂഹിക രാഷ്‌ട്രീയ രം‌ഗങ്ങളില്‍ പൂനയില്‍ അറിയപ്പെടുന്ന പ്രവര്‍‌ത്തകനാണ്‌ കബീര്‍.പൂനയിലെ വിവിധ ആശയാദര്‍‌ശങ്ങളിലുള്ളവരുടെ കൂട്ടായ്‌മയായ പൂന ജമാ‌അത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്‌. പൂന ലയണ്‍‌സ്‌ ക്ലബ്ബിലും മനുഷ്യാവകാശ സമിതികളിലും ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്‌.പഠന മനനങ്ങള്‍‌ക്കും വിശാലമായ വായനയ്‌ക്കും ഇദ്ധേഹം സമയം കണ്ടെത്തുന്നുണ്ട്‌.

ലയണ്‍‌സ്‌ ക്ലബ്ബ്‌ ഇന്റര്‍ നാഷണല്‍ പൂന ചാപ്‌റ്ററിന്റെ സെക്രട്ടറിയാണ്‌ വി.എം കബീര്‍.ദൗത്യം ഏറ്റെടുത്ത്‌ ചുരുങ്ങിയ കാലത്തിനുള്ളില്‍ നടത്തപ്പെട്ട സേവനങ്ങള്‍ പരിഗണിച്ച്‌ ലയണ്‍‌സ്‌ ഇന്റര്‍ നാഷണലിന്റെ ബസ്‌റ്റ് സെക്രട്ടറി പുരസ്‌കാരത്തിന്‌ അര്‍‌ഹനായിട്ടുണ്ട്.നിര്‍‌ധനരും നിരാലം‌ബരുമായവര്‍ക്കുള്ള താങ്ങും തണലുമാകുന്നതില്‍ നിസ്‌തുലമായ സേവനമാണ്‌ കബീര്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ നടന്നതെന്ന്‌ പ്രശംസാ പത്രം സാക്ഷ്യപ്പെടുത്തുന്നു.പൂനയില്‍ പ്രൗഢ ഗംഭീരമായ സദസ്സില്‍ വെച്ച്‌ കബീര്‍ മുഹമ്മദ് പുരസ്‌കാരം ഏറ്റുവാങ്ങി.
ദിതിരുനെല്ലൂര്‍