ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 26 May 2017

വ്രതാരം‌ഭം

ദോഹ:പരിശുദ്ധ റമദാന്‍ 2017 മെയ്‌ 27 ശനിയാഴ്ച മുതല്‍ ഗള്‍‌ഫ്‌ രാജ്യങ്ങളില്‍ ആരം‌ഭിക്കുമെന്ന്‌ കഴിഞ്ഞ ദിവസം ഔദ്യോഗിക വിശദികരണം ബന്ധപ്പെട്ടവര്‍ നല്‍‌കിയിരുന്നു.കേരളത്തിലും നാളെ മുതല്‍ റമദാന്‍ ആരം‌ഭിക്കുമെന്ന് പ്രഖ്യാപനം നടന്നിരിയ്‌ക്കുന്നു.അനുഗ്രഹീതമായ ഈ പരിശുദ്ധനാളുകള്‍ ഇഹ പര നേട്ടങ്ങള്‍‌ക്കായി ചൈതന്യമാക്കാന്‍ വിശ്വാസികള്‍ക്ക്‌ സാധിക്കുമാറാകട്ടെ.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ആശം‌സിച്ചു.