ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 27 May 2017

സഹൃദ സം‌ഗമം വിലയിരുത്തപ്പെട്ടു

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതിയും സൗഹൃദയാത്രാ സമിതിയും സം‌യുകത യോഗം പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ നടന്നു.സൗഹൃദയാത്രാ അവലോകനം വിശദമായി അവതരിപ്പിക്കപ്പെട്ടു.ഇത്രയും ഹൃദ്യമായ ഒരു സം‌ഗമത്തില്‍ ഒത്തു കൂടാന്‍ നല്ലൊരു ശതമാനം പേര്‍ക്കും കഴിയാതെ പോയതില്‍ സമിതി ഖേദം പ്രകടിപ്പിച്ചു.യാത്രയ്‌ക്ക്‌ മുമ്പും ശേഷവും നടത്തപ്പെട്ട പ്രചരണങ്ങളും വിശിഷ്യാ വിശദമായ ആസ്വാദനക്കുറിപ്പും സം‌ഗമത്തിന്റെ മാറ്റ്‌ കൂട്ടുകയും ഏറെ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ കാരണമാകുകയും ചെയ്‌തതായി സമിതി വിലയിരുത്തി.സൗഹൃദ സംഗമവുമായി ബന്ധപ്പെട്ട ഏറെ വിശദമായ ആസ്വാദനക്കുറിപ്പ്‌ പ്രത്യേകം പരാമര്‍‌ശിക്കപ്പെട്ടു. പാചക ശാലമുതല്‍ ഇതര വേദികള്‍ സമ്പന്നമാക്കിയ അണിയറ ശില്‍പികളായ താജുദ്ധീന്‍ കുഞ്ഞാമു,ഫൈസല്‍ അബൂബക്കര്‍,ഇസ്‌മാഈല്‍ മുഹമ്മദ്‌,നസീര്‍ എം.എം തുടങ്ങിയ എല്ലാവരും പ്രശം‌സിക്കപ്പെടുകയും ചെയ്‌തു.സീനിയറുകളായ ആര്‍.കെ ഹമീദ്‌,യൂസഫ്‌ ഹമീദ്‌,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,ഷൈബു ഖാദര്‍മോന്‍,ഹം‌സക്കുട്ടി വടക്കന്റെകായില്‍ തുടങ്ങിയവരുടെ പ്രാതിനിധ്യവും എടുത്തുദ്ധരിക്കപ്പെട്ടു.

റമദാന്‍ റിലീഫുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും പ്രതീക്ഷക്കൊത്ത്‌ ഉയരാന്‍ ശ്രമിക്കുന്നുണ്ടെന്നും ജനറല്‍ സെക്രട്ടറി ഷൈദാജ്‌ മൂക്കലെ പറഞ്ഞു.സമാഹരണ പ്രവര്‍‌ത്തനങ്ങളെ ഊര്‍ജ്ജ്വസ്വലമാക്കാന്‍ റഷീദ്‌ കെ.ജി,സലീം നാലകത്ത്‌ എന്നിവരുടെ നേതൃത്വത്തില്‍ ഉപ സമിതി രൂപീകരിച്ചു.തൗഫീഖ് താജുദ്ധീന്‍,റഷാദ്‌ കെ.ജി,ഷഹീര്‍ അഹമ്മദ്‌,നസീര്‍ എം.എം അബൂബക്കര്‍ സിദ്ധീഖ്‌ തുടങ്ങിയവര്‍ ഇതില്‍ അം‌ഗങ്ങളാണ്‌.റമദാന്‍ റിലീഫ്‌ പ്രവര്‍‌ത്തനങ്ങളില്‍ ഒരു ഗുണഭോക്താവിനുള്ള വിഹിതമായി കണക്കു കൂട്ടിയിട്ടുള്ള 150 റിയാല്‍ വീതമുള്ള പങ്കാളിത്തത്തില്‍ പരമാവധി സഹകരിക്കണമെന്ന്‌ ഫൈനാന്‍‌സ്‌ സെക്രട്ടറി സലീം നാലകത്ത്‌ പ്രത്യേകം അഭ്യര്‍‌ഥിച്ചു.

അര്‍ഹരായ കുടും‌ബങ്ങള്‍‌ക്കുള്ള വിഭവങ്ങളുടെ വിതരണത്തോടൊപ്പം മഹല്ലിലെ എല്ലാ വീടുകള്‍‌ക്കും മാം‌സം വിതരണം എന്ന അഭിപ്രായം തത്വത്തില്‍ അം‌ഗികരിക്കുകയും തദ്‌വിഷയത്തില്‍ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളുടെ ഭാഗത്തു നിന്നും ആവേശകരമായ പ്രതികരണവും ഉണ്ടായി.

ഗ്ലോബല്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന ആശയം പ്രാഥമിക ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടു.മൂര്‍ത്തരൂപം ആയിട്ടില്ല.സിറ്റിയില്‍ ചേര്‍‌ന്ന യോഗം സെക്രട്ടറി തൗഫീഖ്‌ താജുദ്ധീന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു.