നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 29 May 2017

സുലൈമാന്‍ കുഞ്ഞുമോന്‍ ആദരിക്കപ്പെട്ടു

ദുബൈ:തിരുനെല്ലൂര്‍ ഗ്രാമത്തിനും പ്രത്യുത മഹല്ലു തിരുനെല്ലുരിനും അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ പഴയതും പുതിയതുമായ തലമുറകളിലൂടെ സമ്പന്നമാവുന്നതില്‍ സന്തോഷിക്കാം.ഉത്തരവാദിത്ത ബോധത്തോടെയുള്ള കൃത്യ നിര്‍വഹണത്തിലെ നിസ്വാര്‍ഥമായ സേവനങ്ങള്‍ കാരണം പ്രശം‌സക്കര്‍‌ഹരാകുന്നവര്‍,കഠിന പ്രയത്നങ്ങളിലൂടെ ഉന്നത ശ്രേണികളില്‍ എത്തുന്നവര്‍,പഠന മനങ്ങളിലും, സര്‍ഗാത്മകമായ ഭാവങ്ങളും കഴിവുകളും  രചനാത്മകമായി ഉപയോഗപ്പെടുത്തുന്നവര്‍.സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ തിളക്കമാര്‍‌ന്ന വിതാനങ്ങളില്‍ പ്രശോഭിക്കുന്നവര്‍ ഇങ്ങനെ ഈ നിര നീണ്ടു പോകുന്നു.

എമിറേറ്റ്‌സില്‍ പ്രവാസിയായ തിരുനെല്ലൂര്‍‌ക്കാരന്‍ സുലൈമാന്‍ കുഞ്ഞുമോന്‍ ഈയിടെ വ്യക്തിഗത പുരസ്‌കാരത്തിന്‌ അര്‍‌ഹനായിരിയ്‌ക്കുന്നു.സേവന സന്നദ്ധതയും പ്രവര്‍‌ത്തന നിരതയും കാത്തു സൂക്ഷിക്കുമ്പോള്‍ അര്‍ഹമായ അംഗീകാരങ്ങള്‍ സുനിശ്ചിതമാണ്‌.പരസ്‌പരമുള്ള സന്തോഷ സന്താപങ്ങള്‍ സഹോദരങ്ങളുമായി പങ്കുവെയ്‌ക്കപ്പെടുമ്പോള്‍ അംഗീകാരത്തിനു മധുരം കൂടും.

തിരുനെല്ലൂരിലെ പ്രവാസി സം‌ഘങ്ങളും പ്രവാസേതര കൂട്ടായ്‌മകളും സുലൈമാന്‍ കുഞ്ഞുമോന്റെ അഭിമാന മുഹൂര്‍‌ത്തത്തില്‍ സന്തോഷം പങ്കുവെച്ചു.തിരുനെല്ലുര്‍ എന്ന ഗ്രാമത്തേയും സമീപ ഗ്രാമങ്ങളേയും കൂട്ടിയിണക്കുന്ന ദിമീഡിയയും അഭിനന്ദനം അറിയിച്ചു.