ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 4 June 2017

മുന്നറിയിപ്പുകള്‍

സം‌സ്ഥാന അഭ്യന്തര സുരക്ഷാ വിഭാഗം നല്‍‌കുന്ന അടിയന്തര സൂചന പൊതു ജന താല്‍‌പര്യാര്‍‌ഥം ഇവിടെ കുറിക്കുന്നു.

വീട്ടുടമയുടെ ആധാർ കാർഡ് നമ്പർ ചോദിച്ചു കൊണ്ട് ഏതു സമയവും ഒരു കാൾ വരാൻ സാധ്യതയുണ്ട്. അവർ ഏതെങ്കിലും മൊബൈൽ കമ്പനിക്കാരാണെന്ന് പറയും.ടലഫോണിലൂടെ വിളിച്ച് ചില നമ്പറുകള്‍ അമർത്താൻ പറയും എന്നിട്ട് ആധാർ നമ്പർ എൻട്രി ചെയ്യാൻ പറയും. അതു കഴിഞ്ഞാൽ വേറെ സംഖ്യകൾ അമർത്തിയതിനു ശേഷം വരുന്ന ഓണ്‍ ടൈം പാസ്‌വേഡ്‌ തരാൻ പറയും.ഓണ്‍ ടൈം പാസ്‌വേഡ്‌ കൊടുത്തു കഴിഞ്ഞാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള വ്യക്തിയുടെ ബാങ്ക് എക്കൗണ്ട് കാലിയാവും. അതു കൊണ്ട് ബാങ്കുകാരോ മറ്റു മൊബൈൽ കമ്പനിക്കാരോ എന്ന പേരിൽ ആരു വിളിച്ചാലും  നേരിട്ട് എത്തിക്കാം എന്നു പറയുക. ചതിയിൽപ്പെടാതെ ശ്രദ്ധിക്കുക.

യാചകരേയും ഇതര സഹായാഭ്യര്‍‌ഥനകളുമായി വരുന്നവരെയും കരുതിയിരിക്കാനും സുരക്ഷാ വിഭാഗം മുന്നറിയിപ്പ്‌ നല്‍‌കിയിട്ടുണ്ട്‌.ഏറെ ജാഗ്രത എല്ലാ കാര്യങ്ങളിലും അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ്‌ നാം ജീവിച്ചു കൊണ്ടിരിക്കുന്നത്.ഒന്നും നിസ്സരമായി കാണാതിരിക്കണം എന്നാല്‍ ഒന്നും സാരമായി കാണാതിരിക്കുകയും വേണം.ബുദ്ധിപൂര്‍‌വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധയൂന്നണം.