നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 25 June 2017

ധന്യമായ ഇഫ്‌ത്വാര്‍ വിരുന്ന്

തിരുനെല്ലൂര്‍:നന്മയിലേയ്‌ക്ക്‌ മുന്നേറുക.റമദാനിലാര്‍ജ്ജിച്ചെടുത്ത പരോപകാര ശീലവും സഹനവും സല്‍‌കര്‍മ്മങ്ങളും വരും നാളുകളിലെ ജീതത്തിലും പ്രതിഫലിക്കണം.മഹല്ലു ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കിയ ഇഫ്‌ത്വാര്‍ സം‌ഗമത്തില്‍ സദുപദേശം നല്‍കുകയായിരുന്നു ഉസ്‌താദ്.പ്രതിസന്ധി ഘട്ടത്തില്‍ ഉപകാരപ്പെടും വിധമുള്ള വജ്രായുധങ്ങളാണ്‌ അല്ലാഹുവിന്റെ പ്രീതി കാം‌ക്ഷിച്ചു കൊണ്ടുള്ള സല്‍ കര്‍‌മ്മങ്ങള്‍.പ്രതികൂല സാഹചര്യത്തില്‍ തങ്ങള്‍ ചെയ്‌ത സല്‍കര്‍‌മ്മങ്ങളുദ്ധരിച്ച് പ്രാര്‍‌ഥിച്ച് ഉത്തരം നല്‍കപ്പെട്ട പ്രസിദ്ധമായ കഥാഭാഗം ഓര്‍‌മ്മപ്പെടുത്തി ഖത്വീബ്‌ ഉദ്ബോധിപ്പിച്ചു.

മഹല്ലു പ്രസിഡണ്ട്‌ ഹാജി അഹമ്മദ്‌ കെ.പി,ജനറല്‍ സെക്രട്ടറി,ജമാല്‍ ബാപ്പുട്ടി,മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌  കുഞ്ഞുബാവു മൂക്കലെ,പാടൂര്‍ മഹല്ലു പ്രസിഡണ്ട്‌ അസ്‌ഗറലി തങ്ങള്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷരീഫ്‌ ചിറക്കല്‍,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മുന്‍ പ്രസിഡണ്ട്‌ അബു കാട്ടില്‍,ഇതര പ്രവാസി സംഘങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികളായ ഷിയാസ്‌ അബുബക്കര്‍,ആസിഫ് മുഹമ്മദ്,സുബൈര്‍ അബുബക്കര്‍ തുടങ്ങിയവരും സാമൂഹിക സാംസ്കാരിക രം‌ഗത്തെ പ്രമുഖരും സം‌ഗമത്തെ ധന്യമാക്കി.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദിന്റെ നേതൃത്വത്തില്‍ സെക്രട്ടറിമാരായ ഷിഹാബ്‌ ഇബ്രാഹീം,ഷൈദാജ്‌ മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌ അസോസിയേഷന്‍ പ്രതിനിധികളായ ഇസ്‌മാഈല്‍ ബാവ,ഇബ്രാഹിം ഹം‌സ ഖ്യു.മാറ്റ് ഔദ്യോഗിക അനൗദ്യോഗിക അംഗങ്ങളായ യൂസഫ് ഹമീദ്‌, ഹാജി ഹുസൈന്‍ കെ.വി,ഇസ്‌മാഈല്‍ മുഹമ്മദ്‌ തുടങ്ങിയവരും തിരുനെല്ലുരിലെ യുവജന വിഭാഗവും സജീവമായി രംഗത്തുണ്ടായിരുന്നു.

പ്രഭാഷണവും പ്രഖ്യാപനങ്ങളും എന്നതിലുപരി സര്‍‌ഗാത്മകവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ അടയാളപ്പെടുത്തലുകള്‍ എന്നതാണ്‌ ഖ്യു.മാറ്റ്‌ ശൈലി.ഈ രീതിതന്നെയായിരിക്കണം ഈ കൊച്ചു സംഘത്തിന്റെ പ്രത്യേകതയും.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മീഡിയ സെക്രട്ടറി പറഞ്ഞു തികച്ചും പ്രതികൂലമായ കാലാവസ്ഥയിലും ആവേശകരമായ ജനപങ്കാളിത്തത്തോടെ ഈ സംഗമം ധന്യമാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.അനുഗ്രഹത്തിന്റെ വസന്തരാവുകള്‍ വിടപറയുമ്പോള്‍ ആശ്വാസത്തിന്റെ തേന്മാരി വര്‍ഷിച്ച് അനുഗ്രഹിക്കുന്ന ലോക രക്ഷിതാവിനെ നമുക്ക്‌ സ്‌തുതിക്കാം.അസീസ്‌ പറഞ്ഞു.

സം‌ഗമത്തില്‍ സഹകരിച്ചവര്‍‌ക്കും പ്രവര്‍‌ത്തിച്ചവര്‍‌ക്കും പങ്കെടുത്തവര്‍‌ക്കും വിശിഷ്യാ മഹല്ല്‌ നേതൃത്വത്തിനും ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം നന്ദി പ്രകാശിപ്പിച്ചു.