ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 3 June 2017

അശ്വനി തിളക്കമാര്‍‌ന്ന വിജയം

തിരുനെല്ലൂര്‍:പാഠ്യ പാഠ്യേതര വിഷയങ്ങളില്‍  നമ്മുടെ ഗ്രാമവും സമീപ ഗ്രാമങ്ങളും ഏറെ മുന്നിലാണെന്ന്‌ സമീപ കാല വാര്‍ത്തകള്‍ സാക്ഷ്യം വഹിക്കുന്നു.കലാ സാഹിത്യ സാം‌സ്‌കാരിക രംഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രം‌ഗത്തും മികവ്‌ പ്രകടമാണ്‌.ഹയര്‍ സെക്കന്ററി വിഭാഗത്തിലും പ്ലസ്‌ വണ്‍ പ്ലസ്‌ടു വിഭാഗങ്ങളിലും ഉന്നത വിജയം വരിച്ച നല്ലൊരു ശതമാനം കുട്ടികള്‍ സ്വദേശത്തും വിദേശത്തുമായി നമ്മുടെ പ്രദേശത്തുണ്ട്.

അശ്വനി പ്രഭാസന്‍ സി.ബി.എസ്‌.ഇ പത്താം തരം പൊതു പരീക്ഷയില്‍ ഫുള്‍ എപ്ലസ്‌ വാങ്ങി ഉയര്‍ന്ന ശതമാനത്തോടെ വിജയിച്ചിരിക്കുന്നു.യശശ്ശരീരനായ ചെമ്പയില്‍ രാഘവന്റെ മകന്‍ പ്രഭാസന്റെ മകളാണ്‌ ഈ മിടുക്കി.മികച്ച പ്രകടനം കാഴ്‌ചവെച്ച അശ്വനി പ്രഭാസന്‌ പ്രാദേശിക കൂട്ടായ്‌മകളും പ്രവാസി കൂട്ടായ്‌മകളും നാട്ടരങ്ങ്‌ കലാ സാം‌സ്കാരിക വേദി തിരുനെല്ലൂരും,ദിതിരുനെല്ലൂര്‍ മീഡിയാ വിഭാഗവും അനുമോദനങ്ങള്‍ അറിയിച്ചു.