ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 14 June 2017

ഖാദര്‍മോന്‍ മരണപ്പെട്ടു

തിരുനെല്ലൂര്‍: വാലിപ്പറമ്പില്‍ ഖാദര്‍ മോന്‍ മരണപ്പെട്ടു. കുറച്ച്‌ കാലമായി അര്‍ബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു.ഇന്നു ബുധനാഴ്‌ച കാലത്തായിരുന്നു അന്ത്യം.ഖബറടക്കം തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ നടക്കും.
മൂന്ന്‌ ആണ്‍ മക്കള്‍ :- റിയാസ്‌,റഷിദ്‌,(യു.എ.ഇ) സ്വാലിഹ് (വിദ്യാര്‍ഥി).സഹോദരങ്ങള്‍ :-അഹമ്മദ്‌,ഉമ്മര്‍,സലീം.

ഉദയം പഠനവേദി,ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍,എമിറേറ്റ്‌സിലെ തിരുനെല്ലുര്‍ കൂട്ടായ്‌മകള്‍  അനുശോചനം അറിയിച്ചു.