ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 10 July 2017

ഫെന്‍‌സിംഗ് താരം

പാടൂര്‍:ഫെന്‍സിംഗ് മല്‍സരത്തില്‍ സംസ്ഥാന തലത്തില്‍ ജേതാവായ താരം സ്മിത്തിനെ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ ആദരിച്ചു.പാടൂക്കാരന്‍ സുധീര്‍ ഘോഷിന്റെ മകനാണ്‌ ദേശീയ തല മല്‍സരത്തിലേക്ക് യോഗ്യത നേടിയ സ്മിത്ത്.ഏങ്ങണ്ടിയൂര്‍ സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ത്ഥിയാണ് ഈ ഭാവി വാഗ്ദാനം.