ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 22 July 2017

ബി.പി.എല്‍ കാര്‍‌ഡുകള്‍

മുല്ലശ്ശേരി:ബി.പി.എല്‍ ലിസ്റ്റിൽ ഉൾപ്പെടാത്ത കാർഡുകൾ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുളള അപേക്ഷ സപ്ലൈ ഓഫീസുകളിൽ  സ്വീകരിക്കുന്നു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ ഹുസൈന്‍ അറിയിച്ചു.അവസാന തിയ്യതി ജൂലായ്‌ 30 ആണെന്നും അറിയിപ്പില്‍ പറയുന്നു.സമർപ്പിക്കേണ്ട രേഖകൾ :-
 
1. അപേക്ഷാ ഫോം
2. പുതിയ കാർഡിന്റെ കോപ്പി
3. പഴയ കാർഡിന്റെ കോപ്പി       
4. വിധവയാണെങ്കിൽ ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
5. കെട്ടിട നികുതി അടച്ചതിന്റെ കോപ്പി          
6. സ്ഥല നികുതി അടച്ചതിന്റെ കോപ്പി.
7. എസ്‌.സി വിഭാഗത്തിന് (എസ്‌.സി സര്‍‌ട്ടിഫിക്കറ്റ്)