ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 15 August 2017

സ്വാതന്ത്ര്യ ദിനാശം‌സകള്‍ നേര്‍‌ന്നു

ദോഹ:തനിച്ചാകുമ്പോള്‍ ഒരു നദിയാണ്‌ സം‌ഗമിക്കുമ്പോള്‍ മഹാ സാഗരമാകുന്നു.തനിച്ചാകുമ്പോള്‍ ഒരു പരുത്തി നൂല്‍ മാത്രം എന്നാല്‍ ഇഴയടുപ്പിച്ച്‌ നൂല്‍‌ക്കപ്പെടുമ്പോള്‍ ഒരു പുതപ്പായി മാറുന്നു.തനിച്ചാകുമ്പോള്‍ ഒരു പേജ്‌ മാത്രം ഒരുമിക്കുമ്പോള്‍ ഒരു പുസ്‌തകമാകുന്നു.തനിച്ചാകുമ്പോള്‍ ഒരു ചോദ്യരൂപം മാത്രം ഒരുമിക്കുമ്പോള്‍ ഉത്തരമായി മാറുന്നു.തനിച്ചാകുമ്പോള്‍ ഒരു കല്ല്‌ മാത്രം ഒരുമിക്കുമ്പോള്‍ ഒരു കെട്ടിടമാകുന്നു.തനിച്ചാകുമ്പോള്‍ ഒരു അര്‍‌ഥന മാത്രം ഒരുമിക്കുമ്പോള്‍ ഒരു സമര്‍‌പ്പണ സം‌ഗമമാകുന്നു.
ഒരുമയുടെ നന്മയുടെ പുതിയ സ്വപ്‌നങ്ങളെ പൂവണിയിക്കാന്‍ പുതിയ സ്വാതന്ത്ര്യ ദിന പുലരിയില്‍ നമുക്ക്‌ പ്രതിജ്ഞയെടുക്കാം.എല്ലാവര്‍‌ക്കും സ്വാതന്ത്ര്യ ദിനാശം‌സകള്‍.ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രേഖപ്പെടുത്തി.
പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ എല്ലാ ഭാരതീയര്‍‌ക്കും ഖത്തര്‍ മഹല്ല്‌ അസോസിയേസന്‍ തിരുനെല്ലുരിന്റെ സ്വാതന്ത്ര്യ ദിനാശം‌സകള്‍ നേര്‍‌ന്നു.