ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 24 August 2017

പ്രതീക്ഷാ നിര്‍‌ഭരമായ പ്രാരം‌ഭം

തിരുനെല്ലൂര്‍:തിരുനെല്ലൂരിലെ ഏക സര്‍ക്കാര്‍ അടയാളമായ എ.എം.എല്‍.പി സ്‌കൂളുമായിബന്ധപ്പെട്ട ഒത്തു കൂടലിന്റെ വിശേഷങ്ങള്‍ സൈനുദ്ധീന്‍ ഖുറൈഷി പങ്കു വെച്ചു.സംതൃപ്‌തിയോടെയുള്ള അദ്ധേഹത്തിന്റെ കുറിപ്പിന്റെ പൂര്‍‌ണ്ണ രൂപം താഴെ കൊടുക്കുന്നു.

മോശമല്ലാത്ത ഒരു പങ്കാളിത്തം ഇന്നത്തെ യോഗത്തിൽ ഉണ്ടാവുകയും സജീവമായ ഇടപെടലുകൾ സ്നേഹത്തോടെയും ഐക്യത്തോടെയും കാണുവാനും കഴിഞ്ഞു.എങ്കിലും നാട്ടിലെ ഊർജ്ജസ്വലരായ ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും സഹകരണവും ഇനിയും ഉണ്ടാകേണ്ടതുണ്ട്.
 
ബഹുമാനപെട്ട എം എൽ എ യുടെ ഫണ്ടിൽ നിന്ന് ലഭിയ്ക്കുന്ന  സ്മാർട് റൂം പദ്ധതിക്ക് പ്രാപ്തമായ രീതിയിൽ ക്ലാസ്സ് മുറി ഒരുക്കുക എന്ന പ്രധാനപ്പെട്ട ഉദ്ദേശത്തിന്‌  ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതോടൊപ്പം സ്‌കൂളിന് അത്യാവശ്യമായ ചില ചമയങ്ങളും നൽകി ഭേദപ്പെട്ട ഒരു മുഖം ഉണ്ടാക്കുകയും ചെയ്യുക എന്ന കർമ്മ പരിപാടികൾക്കായി ഒരു കമിറ്റി ഉണ്ടാക്കിയിരിക്കുന്നു.
കമിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. നമ്മുടെ നാടിന്റെ ഒരു സാംസ്കാരിക ചിഹ്നമായി പ്രൗഢിയോടെ ഈ സ്ഥാപനം തല ഉയർത്തി നിൽക്കണം.അതിന് ഈ സ്കൂളിന്റെ അക്ഷരമുറ്റത്ത് ഓടി നടന്ന സർവ്വ പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ഒറ്റക്കെട്ടായി സഹകരിച്ചു പ്രവർത്തിക്കണം. ഇതൊരു തുടക്കവും നിരവധി പുരോഗമനോന്മുഖമായ സംരംഭങ്ങൾക്ക് പ്രചോദനവും ആയിത്തീരണം.എല്ലാ സുമനസ്സുകളും ഒന്നിക്കുക. തന്നാലാവുന്നത് നൽകി ഈ കർമ്മ പരിപാടിയിൽ ഭാഗഭാക്കാവുക.
സ്നേഹപൂർവ്വം
സൈനുദ്ധീൻ ഖുറൈശി .