ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 29 September 2017

കാളാനിപ്പറമ്പില്‍ ബഷീര്‍ മരണപ്പെട്ടു

തിരുനെല്ലൂര്‍:തിരുനെല്ലൂര്‍ കാളാനിപ്പറമ്പില്‍ ബഷീര്‍ മരണപ്പെട്ടു.ശാരീരികാസ്വസ്ഥതകള്‍ കാരണം ഖത്തറില്‍ നിന്നും ഈയിടെയാണ്‌ നാട്ടിലെത്തിയത്.വിദഗ്ദ ചികിത്സയ്‌ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്ന്‌ സപ്‌തം‌ബര്‍ 29 വെള്ളിയാഴ്‌ച മധ്യാഹ്നത്തിനു ശേഷമായിരുന്നു അന്ത്യം.ഇന്നു വൈകീട്ട്‌ തിരുനെല്ലൂര്‍ ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടക്കും.

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ബഷീറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.