ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 5 October 2017

ഐഷ മഞ്ഞിയില്‍ നിര്യാതയായി

തിരുനെല്ലൂര്‍:ഐഷ ഖാദര്‍ മഞ്ഞിയില്‍ നിര്യാതയായി.വാര്‍ദ്ധക്യ സഹജമായ ശാരീരികാസ്വസ്ഥതകളാല്‍ ചികിത്സയിലായിരുന്നു.രണ്ട്‌ ദിവസം മുമ്പ്‌ ആരോഗ്യസ്ഥിതി തീരെ മോശമായപ്പോള്‍ തൃശൂര്‍ ദയ ആശുപത്രി തീവ്ര പരിചരണവിഭാഗത്തിലേയ്‌ക്ക്‌ മാറ്റി.കഴിഞ്ഞ ദിവസം (ഒക്‌ടോബര്‍ 5 വ്യാഴാഴ്‌ച)പുലര്‍‌ച്ചയ്‌ക്കായിരുന്നു അന്ത്യം.90 കഴിഞ്ഞ ഐഷ ഖാദര്‍ നാലു തറമുകളിലായി 151 പേരുടെ ഉമ്മയും ഉമ്മൂമയുമായിരുന്നു.ആണ്‍‌ മക്കള്‍ :-ഹമീദ്‌,അബ്‌ദുല്‍ അസീസ്‌ പെണ്‍ മക്കള്‍:-റുഖിയ അഹമ്മദുണ്ണി,ഫാത്വിമ അബൂബക്കര്‍,ഖദീജ,ആമീന മുഹമ്മദ്‌,നഫീസ അബ്‌ദുല്‍ മജീദ്‌,ഹലീമ ബക്കര്‍,ഷരീഫ മുസ്‌തഫ,താഹിറ മുഹമ്മദ്‌.
ഉച്ചയോടെ തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറടക്കി.