ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 11 November 2017

എല്ലാ നന്മമയം

തിരുനെല്ലുര്‍:നന്മ തിരുനെല്ലൂരും അമൃത ഹൃദ്രോഗ വിഭാഗവും  സം‌യുക്തമായി സം‌ഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍‌ത്തിയായതായി നന്മ തിരുനെല്ലൂര്‍ ഭാരവാഹികള്‍ പറഞ്ഞു.തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂളിലാണ്‌ ക്യാമ്പിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നത്.ഉദ്‌ഘാടനവേദിയും,രോഗ പരിശോധന പരിചരണ വിഭാഗങ്ങളും സജ്ജമായിക്കഴിഞ്ഞു.അമൃത സാങ്കേതിക വിഭാഗം മികച്ച സം‌വിധാനങ്ങളോടെ ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്‌.നന്മയുടെ ആകര്‍‌ഷകമായ അടയാളങ്ങളോടു കൂടിയ സ്റ്റിക്കറുകള്‍ പതിച്ച വളണ്ടിയര്‍മാരുടെ വാഹനങ്ങള്‍ തിരുനെല്ലൂരിന്റെ വീഥിയില്‍ പുതിയ ഹാവ ഭാവങ്ങള്‍ പകര്‍ന്നിരിക്കുന്നു.നന്മയുടെ പ്രത്യേക മുദ്രയോടു കൂടിയുള്ള ക്യാപ്പും,ബാഡ്‌ജും,റജിസ്റ്റര്‍ ചെയ്‌തവര്‍‌ക്കുള്ള പ്രത്യേക ഫയലുകളും,ദാഹജല കുപ്പികളും എല്ലാമെല്ലാം നന്മമയമാക്കിയിട്ടുണ്ട്‌.തരം തിരിച്ച കൗണ്ടറുകളും,ചികിത്സക്ക്‌ വേണ്ടിയുള്ള പ്രത്യേക വിഭാഗങ്ങളും ദിശാ ബോര്‍‌ഡുകള്‍ പതിച്ച് ക്യാമ്പ്‌ പരിസരവും ആകര്‍‌ഷകമാക്കിയിട്ടുണ്ട്‌.
അമൃത ഹൃദ്രോഗ വിഭാഗത്തിന്റെ തലവന്‍ ഡോ.രാജേഷ്‌ തച്ചത്തൊടിയുടെ നേതൃത്വത്തില്‍ എത്തുന്ന ആതുര സേവന വിഭാഗത്തേയും ഭിഷഗ്വരന്മാരേയും സ്വികരിക്കാനും പരിചരിക്കാനും പര്യാപ്‌തമായ വിധം എല്ലാം സം‌വിധാനിച്ചതായി കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ അറിയിച്ചു.ഇതുവരെയുള്ള സജ്ജീകരണങ്ങളില്‍ രാപകലില്ലാതെ സഹകരിച്ച പ്രവര്‍‌ത്തകരോടുള്ള മതിപ്പും സന്തോഷവും വിവരണാതീതമാണെന്നു ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവ പ്രതികരിച്ചു.രാവേറെ കഴിഞ്ഞിട്ടും പ്രവര്‍‌ത്തകര്‍ വിശിഷ്യാ യുവജന വിഭാഗം അശ്രാന്ത പരിശ്രമത്തിലായിരുന്നുവെന്നും അതില്‍ അഭിമാനമുണ്ടെന്നും വൈസ്‌ ചെയര്‍‌മാന്‍ ജലീല്‍ വി.എസ്‌ പറഞ്ഞു.

രക്തത്തിലെ ക്രിയാറ്റിന്‍ അളവും,കൊളൊസ്‌ട്രോളും ടസ്റ്റ് ചെയ്‌ത റിസല്‍‌റ്റ് കയ്യില്‍ കരുതണമെന്ന പ്രത്യേക നിര്‍‌ദേശം ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍‌ക്ക്‌ നല്‍കിയിരുന്നു എന്ന്‌ കണ്‍‌വീനര്‍ വിശദീകരിച്ചു.നിര്‍‌ദിഷ്‌ട ടസ്റ്റുകള്‍‌ സൗജന്യമായി ചെയ്‌തു കൊടുക്കുവാന്‍ നന്മ തിരുനെല്ലൂരും പുവ്വത്തൂര്‍ സ്‌കൈപ് ലബോറട്ടറിയും സഹകരിച്ചു കൊണ്ട്‌ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ടായിരുന്നു.റജിസ്ട്രേഷന്‍ പൂര്‍‌ത്തിയാക്കിയ 99 ശതമാനം പേരും അവസരം ഉപയോഗപ്പെടുത്തിയതായും വിലയിരുത്തപ്പെട്ടു.

നവം‌ബര്‍ 11 കാലത്ത് ആരം‌ഭിക്കുന്ന ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലുര്‍ സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.മണലൂര്‍ മണ്ഡലം ജന പ്രതിനിധി ബഹു മുരളി പെരുനെല്ലി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസ്സൈന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഡോ.സുജ കെ.ടി (സൂപ്രന്റ് കമ്മ്യൂണിറ്റി ഹെല്‍‌ത്ത് സെന്റര്‍ മുല്ലശ്ശേരി) മുഖ്യാതിഥിയായിരിയ്‌ക്കും.സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക ആരോഗ്യ സേവന രം‌ഗത്തെ പ്രമുഖര്‍ പങ്കെടുക്കും.പാവറട്ടി പൊലീസ്‌ സ്റ്റേഷനിലെ സബ്‌ ഇന്‍‌സ്‌പെക്‌ടര്‍,ഉമ്മർ കാട്ടിൽ (പ്രസിഡന്റ്  അബുദാബി മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ),ഷറഫ്. പി. ഹമീദ് (പ്രസിഡന്റ് ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ) എന്നിവര്‍ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാക്കും.ദിതിരുനെല്ലൂര്‍ എഡിറ്റര്‍ അസീസ്‌ മഞ്ഞിയില്‍ ബോധവത്കരണ സന്ദേശം നല്‍‌കും.

ഷരീഫ് ചിറക്കൽ (വാർഡ് മെമ്പർ  മുല്ലശ്ശേരി ഗ്രാമ  പഞ്ചായത്ത്),ആനി പോള്‍ (ഹെഡ്‌ മിസ്‌ട്രസ് എ.എം.എല്‍.പി സ്‌കൂള്‍ തിരുനെല്ലുര്‍),ഫാദർ യേശുദാസ് ചുങ്കത്ത് തിരുനെല്ലൂർ,മനോഹർ തിരുനെല്ലൂർ,റഹ്‌മാന്‍ തിരുനെല്ലൂര്‍,എം.ബി സെ്‌തു മുഹമ്മദ്‌,പി.എം ഷം‌സുദ്ധീന്‍,കെ.പി. അഹമ്മദ് ഹാജി,എം.കെ. അബൂബക്കർ മാസ്റ്റർ,മുസ്തഫ. ആർ.കെ (നന്മ ട്രഷറർ) അബ്ദുൽ ജലീൽ വി.എസ് (നന്മ വൈസ് ചെയർമാൻ),നാസർ മുഹമ്മദാലി (നന്മ വൈസ് ചെയർമാൻ),ഹാരിസ് ആർ.കെ  (നന്മ ജോയിൻ കൺവീനർ) തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.അബ്‌ദുല്‍ നാസർ അബ്‌ദുല്‍ കരീം  (നന്മ ജോയിൻ കൺവീനർ) നന്ദി പ്രകാശിപ്പിക്കും.

തിരുനെല്ലൂര്‍ പ്രവാസി സം‌ഘടനാ സാരഥികള്‍ ഉമര്‍ കാട്ടില്‍,ഷറഫു ഹമീദ്‌ എന്നിവര്‍ നന്മയുടെ പ്രവര്‍‌ത്തനങ്ങള്‍‌ക്ക്‌ പിന്തുണ അറിയിക്കുകയും പ്രശം‌സികുകയും ചെയ്‌തു