ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 26 December 2017

അക്ഷര തിരുനെല്ലൂര്‍

തിരുനെല്ലൂര്‍:ധാര്‍‌മ്മികമായ സാക്ഷര സമൂഹത്തിന്റെ - സംസ്‌കാരത്തിന്റെ സാക്ഷാത്കാരത്തിനായി പ്രാര്‍‌ഥിക്കുകയും പ്രവര്‍‌ത്തിക്കുകയും ചെയ്യുന്ന,തിരുനെല്ലൂര്‍ ഗ്രാമ മഹല്ല്‌ പരിധിയില്‍ ഉള്ളവരുടെ കൂട്ടായ്‌മ അക്ഷര തിരുനെല്ലൂര്‍ പ്രാരം‌ഭം കുറിക്കപ്പെട്ടിരിക്കുന്നു.ധാര്‍‌മ്മികമായ സാക്ഷര യജ്ഞത്തില്‍ അക്ഷര തിരുനെല്ലൂര്‍ സജീവമാകുന്നതിന്റെ ഭാഗമായി വൈജ്ഞാനിക രം‌ഗത്തെ കെടാവിളക്കുകളായ വിശുദ്ധ ഖുര്‍‌ആനിനെയും പ്രവാചകാധ്യാപനങ്ങളേയും സം‌ശുദ്ധമായ ശൈലിയില്‍ പ്രശോഭിപ്പിക്കുന്ന വൈവിധ്യമാര്‍‌ന്ന പരിപാടികള്‍ ഓണ്‍‌ ലൈനിലും ഓഫ്‌ ലൈനിലും ഒരുങ്ങിക്കൊണ്ടിരിക്കുന്നു.