നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 27 January 2018

മുഹമ്മദന്‍സ്‌ ക്രിക്കറ്റ് സീസണ്‍ 3

ദോഹ:പ്രമുഖ എക്‌സചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ്‌ ക്രിക്കറ്റ് സീസണ്‍ 3  ക്രിക്കറ്റ് മഹോത്സവത്തിന്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ടൂര്‍‌ണമന്റ്‌ ബ്രൗഷര്‍ കഴിഞ്ഞ ദിവസം ഖത്തര്‍ 98.6 എഫ്.എം റേഡിയൊ സ്റ്റുഡിയോവില്‍ വെച്ച്‌ പ്രകാശനം ചെയ്‌തു.ദോഹയിലെ 16 ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍‌ണമന്റ്‌ ഫിബ്രുവരി 16 മുതല്‍  4 ആഴ്ച നീണ്ടു നിൽക്കും.ഓരോ വെള്ളിയാഴ്‌ചകളിലുമാണ്‌ കളിയും കളവും ഒരുക്കിയിരിക്കുന്നത്.2018 മാര്‍‌ച്ച്‌ 9 നായിരിയ്‌ക്കും കലാശപ്പോരാട്ടം.ഫിബ്രുവരി 16 മുതലുള്ള വാരാന്ത്യങ്ങളില്‍ എല്ലാ ക്രിക്കറ്റ് പ്രേമികളെയും മുഹമ്മദൻസ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി മുഹമ്മദൻസ് ഖത്തർ ഭാരവാഹികളായ ഷൈതാജ് മൂക്കലെ,സലിം നാലകത്ത്,കെ.ജി.റഷീദ്,ഷിഹാബ്‌ ആര്‍.കെ എന്നിവർ അറിയിച്ചു.