ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 30 January 2018

മരണ വിശേഷം

ഖത്തറിൽ നിന്ന് ഒരാൾ മരണപ്പെട്ടാൽ മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനായി പൂർത്തീകരിക്കേണ്ട നടപടിക്രമങ്ങൾ താഴെ പറയും പ്രകാരം. 

1.ഒരു വ്യക്തിയുടെ മരണം സംഭവിച്ചു കഴിഞ്ഞാൽ ആശുപത്രി അധികൃതർ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും, ഈ സമയത്ത് നമ്മൾ [ ബന്ധുക്കൾ, സുഹൃത്തുക്കൾ,കമ്പനി പ്രതിനിധികൾ ] ആദ്യമായി ഈ വിവരം അവരുടെ സ്പോൺസറെ അറിയിക്കുകയും മരണപ്പെട്ട വ്യക്തിയുടെ പാസ്പോർട്ട് കോപ്പിയോ, ഐ.ഡി.കാർഡ് കോപ്പിയോ ആയിട്ട് മോർച്ചറി റിസപ്ഷനിൽ ബന്ധപ്പെടുക.ആ സമയം അവിടെ നിന്ന് ഡോകടർ തയ്യാറാക്കിയ Death notification ന്റെ Original copy നമുക്ക് തരും.

പോലീസ് ക്ലിയറൻസ് വേണ്ടതാണെങ്കിൽ [ ഹോസ്പിറ്റലിന് പുറത്ത് വെച്ച് സംഭവിച്ച മരണം ആണെങ്കിൽ Police clearance നിർബന്ധമാണ്] Death notification ന്റെ Copy മാത്രമേ അവിടെ നിന്ന് കിട്ടുകയുള്ളൂ. പോലീസ് ക്ലിയറൻസിന്റെ ഒറിജിനൽ മോർച്ചറിയിൽ സമർപ്പിച്ചാൽ Death notification ലഭിക്കും.

2.Death Notification, Passport copy, ID copy എന്നിവയുമായിട്ട് മോർച്ചറിക്ക് സമീപമുള്ള Supreme council of Health dep നെ സമീപിക്കുക, അവിടെ നിന്ന് ലഭിക്കുന്ന Death Certificate ലഭിക്കും.

3.ഈ Death certificate മായിട്ട് തൊട്ടടുത്ത് തന്നെയുള്ള CID യുടെ കൗണ്ടറിൽ ചെല്ലുക, അവിടെ നിന്ന് മറ്റൊരു Death Certificate ലഭിക്കും.

3.അങ്ങിനെ മോർച്ചറി Death notification ഉം ഹെൽത്തിൽ നിന്നും, CID യിൽ നിന്നും കിട്ടിയ Death Certificate കളുമായിട്ട് തൊട്ടടുത്ത് തന്നെയുള്ള കാർഗോ കൗണ്ടറിൽ സമീപിക്കുക [കാർഗോയിൽ മൃതദേഹത്തെ അനുഗമിക്കുന്ന ആളിന്റെ പാസ്സ്പോർട്ട് കോപ്പിയും, confirm ടിക്കറ്റ് കോപ്പിയും നൽകേണ്ടതാണ്] ഇവിടെ നിന്ന് Air waybill കോപ്പി ലഭിക്കും.

4. ഇത് വരെ കിട്ടിയ എല്ലാ പേപ്പറുകളുമായിട്ട് അതാത് എമ്പസ്സിയിൽ എത്തുക [എമ്പസ്സിയിലേക്ക് മരണപ്പെട്ട വ്യക്തിയുടെ വിവാഹിതനാണെങ്കിൽ ഭാര്യയുടെയോ അല്ലെങ്കിൽ പിതാവിന്റെയോ NOC യും സ്പോൺസറുടെ Request letter ഉം [മൃതദേഹം സ്വദേശത്തേക്ക് കൊണ്ട് വരുന്നതിന് എതിർപ്പില്ല എന്ന്‌ കാണിച്ചും, നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള സഹായവും എല്ലാ ബാധ്യതയും ക്ലിയർ ചെയ്യാമെന്ന് കാണിക്കുന്ന പേപ്പർ] സമർപ്പിക്കണം.അങ്ങിനെ എമ്പസ്സിയിൽ നിന്ന് 3 തരം certificates ലഭിക്കും അതോടൊപ്പം Passport ക്യാൻസൽ ചെയ്യുകയും ചെയ്യും.

5.എമ്പസ്സിയിൽ നിന്ന് കിട്ടുന്ന പേപ്പറുകളുമായിട്ട് വീണ്ടും Supreme Council of Health dep നെ വീണ്ടും സമീപിക്കണം, അവിടെ നിന്ന് 5 ഭാഗത്തേക്കുള്ള [മോർച്ചറി, എമിഗ്രേഷൻ, കസ്റ്റംസ്,Destination Airport, ഫാമിലി ] പേപ്പറുകൾ തരം തിരിച്ച് തരും.

6. മോർച്ചറിയിലെ പേപ്പർ കൊടുത്തതിന് ശേഷം വിസ ക്യാൻസൽ ചെയ്യുക.

7.അതിന് ശേഷം എമിഗ്രേഷനിലും, കസ്റ്റംസിലും പോയി [രണ്ടും കാർഗോയിലാണ്] സ്റ്റാമ്പ് വാങ്ങിക്കുക.

8. ശേഷം ഖത്തർ എയർവേഴ്സിനാണ് മൃതദേഹം കൊണ്ടു പോകുന്നതെങ്കിൽ കാർഗോയിലെ ഖത്തർ എയർവേയ്സ് കൗണ്ടറിലും, മറ്റ് വിമാനത്തിലാണെങ്കിൽ ഹാന്റിലിംഗ് ഏജന്റായ QAS യുടെ കൗണ്ടറിലും സമീപിച്ചു അവർക്ക് വേണ്ട രേഖകളുടെ കോപ്പികൾ നൽകണം.

9. എന്നിട്ട് എമിഗ്രേഷനിൽ നിന്നും കസ്റ്റംസിൽ നിന്നും സീൽ ചെയ്ത് കിട്ടിയ മൂന്നു പേപ്പറുകളും, വിസ ക്യാൻസൽ ചെയ്ത കോപ്പിയും മോർച്ചറിയിൽ സമർപ്പിക്കുന്നതോടെ നമ്മുടെ ജോലികൾ അവസാനിക്കുകയാണ്.

10. മോർച്ചറിയിൽ ഈ പേപ്പറുകൾ കിട്ടിയാൽ വിമാനം പുറപ്പെടുന്നതിന്ന് 3 മണിക്കൂർ മുമ്പായി ബന്ധുക്കളുടെ  ഒപ്പ് വാങ്ങി അവർ മൃതദേഹം എംബാമിംഗ് ചെയ്ത് [ [ഖത്തറിലെ എംബാംമിംഗ് എങ്ങിനെയെന്ന് താഴെ വിവരിക്കാം ] Box ൽ പാക്ക് ചെയ്ത് പേരും, flight details ഉം Airway bill നമ്പറും എഴുതി മൃതദേഹം ആശുപത്രിയുടെ ആം‌ബുലൻസിൽ തന്നെ എയർപോർട്ടിലേക്ക്‌ കൊണ്ടു പോകുന്നതാണ്.


 ഈ നടപടിക്രമങ്ങളിൽ നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റു ചില കാര്യങ്ങൾ

1.മൃതദേഹത്തിന്റെ കൂടെ നാട്ടിലേക്ക് ഒരാൾ അനുഗമിക്കണമെന്നത് നിർബന്ധമല്ല. മൃതദേഹം മാത്രമായിട്ടും നാട്ടിലേക്ക് അയക്കാം.

2. മരിച്ച ആളിന്റെ സ്പോൺസർഷിപ്പിൽ ആരെങ്കിലും ഖത്തറിൽ ഉണ്ടെങ്കിൽ പ്രത്യേകിച്ച് ഫാമിലി ഇവിടെ ഉണ്ടെങ്കിൽ അവരെല്ലാം ഖത്തറിൽ നിന്ന് Exit ആയാലേ മരിച്ച ആളിന്റെ visa ക്യാൻസൽ ചെയ്യുവാൻ സാധിക്കുകയുള്ളൂ, അത് പോലെ പേരിൽ വാഹനം ഉണ്ടെങ്കിൽ മറ്റൊരാളിലേക്ക് Transfer ചെയ്യണം.

3. ഏകദേശം വരുന്ന ചിലവ് [കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം]

 കാർഗോ - QR 3,400 
 Box [ മോർച്ചറി ] - QR1300 
 Health Dep ൽ - QR 100 

 മൊത്തം ഏകദേശം 4800 റിയാൽ 

4.മരിച്ചത് ഇന്ത്യക്കാരനാണെങ്കിൽ ബന്ധുക്കൾ ഇല്ലാത്തതോ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതോ ആയ കേസാണെങ്കിൽ ഇന്ത്യൻ എക്സ്പ്രസ്സിൽ എംബസ്സി വഴി അപേക്ഷിച്ചാൽ സൗജന്യമായിട്ട് കൊണ്ടു പോകാം, കൂടാതെ ഈ വിമാനത്തിന്റെ സർവീസ് ഇല്ലാത്ത സ്ഥലമോ കൂടുതൽ താമസിക്കുവാനോ സാധ്യത ഉണ്ടെങ്കിൽ ഇന്ത്യൻ എമ്പസ്സിയോട് നേരിട്ട് ആവശ്യപ്പെട്ടാൽ അർഹതപ്പെട്ടതാണെന്ന് അവർക്ക് ബോധ്യമായാൽ പൂർണ്ണമായും സൗജന്യമായി ആദ്യം കിട്ടുന്ന ഏത് വിമാനമാണെങ്കിലും എമ്പസ്സി അതിന്റെ ചിലവ് വഹിക്കുന്നതാണ്.

 ഖത്തറിലെ എംബാമിംഗ് എങ്ങിനെ ?

മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തികരിച്ച് പോകുന്ന ദിവസം അവർക്ക് ബോധ്യമായാൽ മുസ്ലിം ആണ് മരിച്ച ആൾ എങ്കിൽ അബൂഹമൂറിലുള്ള ഖബർസ്ഥാനിനടുത്തെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് വെച്ച് ഇസ്ലാം മതാചാരപ്രകാരം മയ്യത്ത് കുളിപ്പിച്ച് കഫം ചെയ്ത് വീണ്ടും അതേ മോർച്ചറിയിലേക്ക് കൊണ്ട് വരികയും ഫ്രീസറിൽ വീണ്ടും സൂക്ഷിക്കുകയും ചെയ്യും. അതിനു ശേഷം വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുമ്പായി മയ്യത്ത് ഫ്രീസറിൽ നിന്ന് എടുത്ത് നാട്ടിലേക്ക് Transport ചെയ്യുവാനുള്ള പെട്ടിയിലേക്ക് കിടത്തും,എന്നിട്ട് പെട്ടി അടയ്ക്കുന്നതിന് മുമ്പായി പൊക്കിളിന് മുകളിലായി 300 മുതൽ 400 മില്ലി ഫോർമിലൻ എന്ന ലായനി ഒഴിക്കും അതിന് ശേഷം പെട്ടി ആണി വെച്ച് അടയ്ക്കും. ഇതാണ് ഖത്തറിൽ വർഷങ്ങളായി ചെയ്ത് വരുന്ന എംബാംമിംഗ് രീതി.

ഇങ്ങിനെ ചെയ്ത മൃതദേഹം ഈ പെട്ടിയിൽ 72 മണിക്കൂർ വരെ കേട് കൂടാതെ കിടക്കും, അത് പോലെ പെട്ടിയിൽ നിന്ന് എടുത്തതിന് ശേഷം പരമാവധി 3 മണിക്കൂർ വരെ മൃതദേഹം പുറത്ത് വെക്കാം.

എല്ലാ മതക്കാർക്കും അതാത് ആചാരപ്രകാരം മൃതദേഹം എംബാം ചെയ്യുന്നതിന് മുമ്പുള്ള ചടങ്ങുകൾ ചെയ്യുവാൻ ഉള്ള സൗകര്യം ഖത്തറിൽ മോർച്ചറി പരിസരത്ത് ഉണ്ട്.

ഖത്തറിൽ തന്നെ ഖബറടക്കം ചെയ്യുകയാണെങ്കിൽ കാർഗോ, എമിഗ്രേഷൻ, കസ്റ്റംസ് ഒഴികെ ഭാക്കി എല്ലാം സാധാരണ നടപടിക്രമങ്ങൾ ആണ്.

എല്ലാ സമുദായക്കാർക്കും ഇവിടെ മൃതദേഹം അടക്കം ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ട്.

എല്ലാ നടപടിക്രമങ്ങളും കൃത്യമായും എത്രയും വേഗത്തിലും ചെയ്യുന്നതിനായി നമ്മെ സഹായിക്കുന്ന ഖത്തർ ഗവൺമെന്റിനും, സ്വദേശികളും വിദേശികളും  മലയാളികളുമായ ഉദ്യോഗസ്ഥർക്കും നന്ദി പ്രകാശിപ്പിക്കാം.പടച്ചവൻ ഈ സേവനത്തിന് അർഹിച്ച പ്രതിഫലം നൽകുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
.....
കെ.എം.സി.സിയോട്‌ കടപ്പാട്‌