നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 28 January 2018

ഖുറൈഷി പുരാണം ഖത്തര്‍ പ്രകാശനം

ദോഹ: തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ പ്രിയ എഴുത്തുകാരിലൊരാളായ സൈനുദ്ധീന്‍ ഖുറൈഷിയുടെ 'ഖുറൈഷി പുരാണം'  ഖത്തര്‍ പ്രകാശനം ഫെബ്രുവരി ഒന്നിന്‌ വ്യാഴാഴ്‌ച വൈകീട്ട്‌ 8 മണിക്ക്‌   സ്‌കൈ മീഡിയയില്‍ വെച്ച്‌ നടക്കും.മൂന്നു പതിറ്റാണ്ട്‌ മുമ്പുള്ള ശാലീന സുന്ദരമായ ഒരു ഗ്രാമത്തിന്റെയും ഗ്രാമീണരുടെയും വര്‍‌ത്തമാനങ്ങള്‍ പങ്കുവെക്കുന്ന പുസ്‌തകത്തിന്റെ പ്രകാശനച്ചടങ്ങ്‌ തിരുനെല്ലൂരിലെ കലാ സാം‌സ്‌കാരിക കായിക കൂട്ടായ്‌മയുടെ ഖത്തര്‍ ഘടകം മുഹമ്മദന്‍‌സ്‌ ഖത്തറാണ്‌  സം‌ഘടിപ്പിക്കുന്നത്.

ശ്രി.കെ.പി രാമനുണ്ണിയുടെ അവതാരികയോടെയുള്ള ഖുറൈഷി പുരാണം അസീസ്‌ മഞ്ഞിയില്‍  പ്രകാശനം ചെയ്യും.ഖത്തറിലെ തിരുനെല്ലൂര്‍‌ക്കാരുടെ പ്രവാസി കൂട്ടായ്‌മയുടെ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ ആദ്യ പ്രതി ഏറ്റുവാങ്ങും. സ്‌കൈ മീഡിയ പ്രതിനിധി പ്രേം സിങ്, മുഹമ്മദന്‍‌സ്‌ ഖത്തര്‍ സാരഥികളായ സലീം നാലകത്ത്‌,ശൈതാജ്‌ മൂക്കലെ,റഷീദ്‌ കെ.ജി,ഷിഹാബ്‌ ആര്‍.കെ തുടയങ്ങിയവര്‍ വേദിയെ ധന്യമാക്കും.