ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 3 February 2018

ജാഗ്രതരാകുക

ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി സം‌ഘമായ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പൊതു ജന താല്‍‌പര്യാര്‍‌ഥം പ്രസിദ്ധീകരിക്കുന്നത്.

സുഭിക്ഷമാണെന്ന്‌ കരുതപ്പെടുന്ന രാജ്യങ്ങളില്‍ പോലും ഭിക്ഷാടകരെ കാണാന്‍ കഴിയും.ഇന്ത്യ പോലെയുള്ള രാജ്യത്തിന്റെ കഥ പറയേണ്ടതുമില്ല.കൈ നീട്ടുന്നവനെ നിരാശപ്പെടുത്താതിരിക്കുന്ന ശൈലിയാണ്‌ ഒരു പരിധിവരെ പ്രത്യേകിച്ച്‌ വിശ്വാസികള്‍ സ്വീകരിച്ച്‌ വരുന്നത്‌.ഇപ്പോള്‍ ലോകം വല്ലാതെ മാറിക്കഴിഞ്ഞിരിക്കുന്നു.നമ്മുടെ രാജ്യവും.വിശിഷ്യാ കേരളവും ഇത്തരം മാറ്റങ്ങളുടെ പിന്നിലൊന്നും അല്ല.ഒരു വിധം സുഭിക്ഷമായ നാടും നഗരവും നാട്ടിന്‍ പുറവും ഒക്കെ തന്നെയാണ്‌ മലയാളത്തിന്റെ ഇപ്പോഴത്തെ പ്രകൃതം.ലോകത്തിന്റെ ഏതറ്റം വരെ പോയാലും കുടും‌ബത്തെ സുരക്ഷിതമാക്കാനുള്ള മലയാള മനശ്ശാസ്‌ത്രം പ്രസിദ്ധമത്രെ.രാഷ്‌ട്രീയ കേരളം എന്തൊക്കെ പറഞ്ഞാലും കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും കാര്യ കാരണക്കാര്‍ പ്രവാസികളാണെന്നതായിരിക്കും പച്ചയായ യാഥാര്‍‌ഥ്യം.

ഈ സമൃദ്ധിയുടെ ഗുണഭോക്താക്കള്‍ കേരളമെന്ന സം‌സ്ഥാനത്തുള്ളവര്‍ മാത്രമല്ല.ഇതര സം‌സ്ഥാനങ്ങള്‍ കൂടെയാണ്‌.രാജ്യത്തിന്റെ വടക്ക്‌ കിഴക്കന്‍ സം‌സ്ഥാനങ്ങളിലെ ഓണം കേറാമൂലകളിലെ വീടുകളിലെ അടുപ്പ്‌ പുകയുന്നതിന്റെ രസതന്ത്രം പോലും കേരളമെന്നതായിരിക്കുന്നു.ജോലി തേടി വരുന്നവരെ നമുക്ക്‌ മാന്യമായി സ്വീകരിക്കാം.എന്നാല്‍ കുറച്ച്‌ കാലങ്ങളായി മലയാളത്തിന്റെ സ്വാസ്ഥ്യം കെടുത്തും വിധമുള്ള വിവിധോദ്ധേശ പദ്ധതികളാവഷ്‌കരിച്ച്‌ വരുന്നവരുടെ എണ്ണം നാള്‍‌ക്ക്‌ നാള്‍  തോറും കൂടി വരുന്നു എന്നത്‌ നിഷേധിക്കാന്‍ തരമില്ല.കേരളത്തിലെ കുഗ്രാമങ്ങള്‍ പോലും ആധുനിക സൗകര്യങ്ങളോടെയുള്ള സകല വിധ സൗകര്യം കൊണ്ട്‌ സമ്പന്നമാണ്‌.പലവ്യഞ്ചനത്തിനൊ,ഇതര ചരക്കുകള്‍‌ക്കൊ,കരകൗശല വസ്‌തുക്കള്‍‌ക്കൊ,കളിപ്പാട്ടങ്ങള്‍‌ക്കൊ,തുണിത്തരങ്ങള്‍‌ക്കൊ ഏറിയാല്‍ രണ്ടോ മൂന്നോ കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരും എന്നതില്‍ കവിഞ്ഞ്‌ ഒരു പ്രശ്‌നവും ഇല്ല.ഗ്രോസറികള്‍,സൂപ്പര്‍ മാര്‍‌ക്കറ്റുകള്‍,ഹൈപ്പര്‍ മാര്‍‌ക്കറ്റുകള്‍ എന്തിനു പ്രവിശാലമായ ആഢം‌ബര സം‌വിധാനങ്ങളുള്ള ബിസിനസ്സ്‌ മാളുകള്‍ പോലും കയ്യെത്തും ദൂരെ എന്ന പോലെയാണ്‌ കേരളക്കരയില്‍.ഇത്‌ ഗ്രാമമെന്നൊ,നഗരമെന്നൊ വ്യത്യാസമില്ലാത്ത വിധം സുലഭവും.എന്നിട്ടും ഉത്തരേന്ത്യന്‍ വഴിവാണിഭക്കാര്‍ വട്ടം കറങ്ങുകയാണ്‌ നമ്മുടെ ഗ്രാമ വീഥികള്‍ തോറും.പുതപ്പിക്കാനും,പുകപ്പിക്കാനും മേലാപ്പ്‌ വിരിയിപ്പിക്കാനും.ഈ കച്ചവടക്കണ്ണുകളില്‍ നാമറിയാത്തതും, അറിഞ്ഞാലും അറിഞ്ഞതായി ഭാവിക്കാന്‍ കൂട്ടാക്കാത്തതുമായ ഒട്ടേറെ ചതിക്കുഴികളുണ്ട്‌.

വെള്ളം കയറ്റം,കടലാക്രമണം,പ്രകൃതി ക്ഷോഭം തുടങ്ങിയ നമ്പറുകളാണ്‌ മറ്റൊരു കെണി.അതതു സം‌സ്ഥാനങ്ങളില്‍ അവരവരുടെ സര്‍‌ക്കാറുകള്‍ കേരളത്തിലുള്ള പോലെയൊ അതിലും ഭം‌ഗിയായൊ സേവന നിരതമാണെന്നത് നാം മറന്നു പോകരുത്.ഭിക്ഷാടനമാണ്‌ ഇതില്‍ അതി ഭയാനകമായ അപ്രിയ സത്യങ്ങളുടെ കലവറ.മലയാളി വിശിഷ്യാ വിശ്വാസി സമൂഹത്തിന്റെ മൃദു സമീപനത്തെ അതി ഗം‌ഭീരമായി ചൂഷണം ചെയ്യപ്പെടുന്നു എന്നാണ്‌ കണക്കാക്കപ്പെടുന്നത്.എല്ലാ കാര്യത്തിനും അധികൃതരുടെയും ഔദ്യോഗിക വിഭാഗത്തിന്റെയും നടപടികള്‍‌ക്ക്‌ കാത്തു നില്‍‌ക്കാതെ സമൂഹം സ്വയം ജാഗ്രതരാക്കുന്നത് ഏറെ ഉപകാരപ്പെടും എന്ന്‌ മറക്കാതിരിക്കുക.

ഇനി മുതല്‍ ഭിക്ഷാടനക്കാര്‍ നമ്മുടെ ഗ്രാമങ്ങളില്‍ പ്രവേശിക്കേണ്ടതില്ല.വഴിവാണിഭക്കാരും.എന്ന വളരെ ഉറച്ച തീരുമാനത്തിലെത്തിയാല്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നുമുള്ള സഹകരണം സ്വാഭാവികമായി ഉണ്ടാകും.സാമൂഹിക സുരക്ഷിതത്വത്തിനായി പുതിയ തീരുമാനത്തിലേക്ക്‌ കൈകോര്‍‌ത്തിറങ്ങാം.ഉണരുക ഒരു പുതിയ നാളെക്ക്‌.

വര്‍‌ത്തമാന വിശേഷങ്ങളുടെ ഞെട്ടിക്കുന്ന വാര്‍‌ത്തകളുടെ അടിസ്ഥാനത്തില്‍ ഭിക്ഷാടകരെന്ന വ്യാജേന വിലസുന്ന കൊടും ഭീകരര്‍ ജന ജീവിതത്തിന് തന്നെ ഭീഷണിയായിരിക്കുന്നു.അതിനാല്‍ ഒരു വീട്ടിലും ഭിക്ഷാടകരെ കയറ്റരുത്. ഭിക്ഷാടകർക്ക് ഒന്നും 'കൊടുക്കില്ല' എന്ന് ഓരോ വീട്ടുകാരും തീരുമാനിക്കണം.ഭിക്ഷാടകർ അവനവന്റെ നാട്ടിൽ പോയി ഭിക്ഷയെടുക്കട്ടെ.മാത്രമല്ല, പലവക സാധനങ്ങൾ വിൽക്കാൻ വരുന്നവരും പഴയ വസ്ത്രങ്ങൾ ശേഖരിക്കാൻ വരുന്നവരും പെറുക്കാൻ വരുന്നവരും.അങ്ങനെ പല രൂപത്തിലും ഭാവത്തിലുമാവാം അവർ വിലസുന്നത്.ആരേയും തന്നെ വീടിന്റെ പടിക്കകത്ത് കയറ്റാതിരിക്കാൻ ശ്രമിക്കുക.നാട്ടിൽ ശാന്തിയും സമാധാനവും നിലനിൽക്കണം എന്ന് ആഗ്രഹമുള്ള ജനങ്ങൾ കാര്യങ്ങൾ ഗ്രഹിച്ച് വേണ്ടതു പോലെ ഉണർന്നു പ്രവർത്തിക്കുക.....

സുരക്ഷിതമായ നല്ലൊരു ദിനം നമുക്ക് പ്രതീക്ഷിക്കാം.പ്രാര്‍‌ഥിക്കാം
ഏവര്‍ക്കും നന്മകള്‍ നേരുന്നു...🍁🌴
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍