നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Resolution



പരമ കാരുണികനും പരിപാലകനുമായ അല്ലാഹുവിന്റെ നാമത്തില്‍
ക്ഷേമം നേരുന്നു.

ബഹു: തിരുനെല്ലൂര്‍ മഹല്ല്‌ ജമാഅത്ത് ജനറല്‍ ബോഡിയുടെ സമക്ഷത്തിലേയ്‌ക്ക്‌,
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ ബോഡി അവതരിപ്പിക്കുന്ന പ്രമേയം:-

നമ്മുടെ നാടിന്റെ വളര്‍‌ച്ചയിലും വികാസത്തിലും വികസനത്തിലും കാലാകാലങ്ങളിലായി പ്രവാസികള്‍ക്കുള്ള പങ്ക്‌ അനിഷേധ്യമത്രെ.പുതിയ കാല ഘടനയില്‍ പരിസ്ഥിതിയില്‍ മഹല്ലിന്റെയും - അതിന്റെ ശക്തമായ നില നില്‍‌പിന്റെയും, പ്രവര്‍‌ത്തന മേഖലകളുടെ തന്നെ വൈവിധ്യത്തിന്റെയും നാളുകളാണ്‌ തെളിഞ്ഞു നില്‍‌ക്കുന്നത്.സുഭദ്രമായ മഹല്ല്‌ ഘടനയില്‍ പ്രവാസി സമൂഹത്തെയും അവരെ ഇണക്കി നിര്‍‌ത്തുന്ന പ്രവാസി സം‌ഘടനകളെയും മുഖവിലക്കെടുക്കുന്ന ഔദ്യോഗികമായ രൂപം വികസിച്ചു വരണമെന്നു പ്രത്യാശിക്കുകയും പ്രാര്‍‌ഥിക്കുകയും ചെയ്യുന്നു.

ഇതിലേയ്‌ക്കുള്ള ആദ്യ പടി എന്ന വിധം പ്രവാസി സം‌ഘടനകളിലെ സരഥികള്‍ മഹല്ല്‌ കമിറ്റിയുടെ ഭാഗമാകുക എന്ന ചരിത്രപരമായ സംവിധാനത്തിനു പ്രാരം‌ഭം കുറിക്കപ്പെടണം എന്ന്‌ അഭ്യര്‍‌ഥിക്കുന്നു.അഥവാ പ്രവാസി സം‌ഘടനകളുടെ പ്രസിഡണ്ട്‌,ജനറല്‍ സെക്രട്ടറി,ട്രഷറര്‍ എന്നിവര്‍ നാട്ടിലെ മഹല്ലു കമിറ്റിയില്‍ ഉള്‍‌ചേരും വിധം മഹല്ല്‌ ചട്ടങ്ങളില്‍ മാറ്റം വരണമെന്നു അടിവരയിട്ട്‌ അഭിപ്രായപ്പെടുന്നു.

മേല്‍ വിവരിച്ച അഭിപ്രായങ്ങളെ തിരുനെല്ലൂര്‍ മഹല്ല്‌ ജനറല്‍ ബോഡി സമക്ഷത്തിലേയ്‌ക്ക്‌,
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രമേയമായി അവതരിപ്പിച്ച്‌ അനുവദിച്ച്‌ കൊണ്ട്‌ സാക്ഷ്യപ്പെടുത്തുന്നു.

അല്ലാഹുവിന്റെ നാമത്തില്‍ ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസികള്‍ ഈ പ്രമേയത്തെ അംഗീകരിക്കുന്നു.