നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Global Suggestion

ക്ഷേമം നേരുന്നു.ഈ സമിതിയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ജനറല്‍ ബോഡിയുടെ  വിഭാവനയും തീരുമാനവും പങ്കു വെയ്‌ക്കാം.

ഗ്രാമത്തിന്റെ പൊതു സ്വഭാവമുള്ള വിഷയങ്ങളില്‍ ഒരുമിച്ചുള്ള പ്രവര്‍‌ത്തനം എന്നതായിരിക്കട്ടെ പ്രഥമ പരിഗണന.ബാക്കിയെല്ലാം ക്രമേണ ഇതിന്റെ പൂര്‍‌ണ്ണ രൂപം പ്രാപിക്കുമ്പോള്‍  സ്വാഭാവികമായും ഉണ്ടാകും. 

പ്രവാസത്തിലുള്ള എല്ലാ സമിതികളിലേയും പ്രസിഡണ്ട്‌ സെക്രട്ടറി ട്രഷറര്‍ തുടങ്ങിയ 3 പേര്‍ വീതം ഗ്ലോബല്‍ സമിതിതിയില്‍ അം‌ഗങ്ങളായിരിക്കണം.കൂടാതെ അതതു പ്രവാസി സം‌ഘങ്ങള്‍ ശുപാര്‍‌ശ ചെയ്യുന്ന രണ്ടോ മൂന്നോ പേരേയും ഉള്‍‌പ്പെടുത്താവുന്നതുമാണ്‌.രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ സഭയും സമിതിയും ഒന്നും ഇല്ലാത്ത ഇടങ്ങളില്‍ നിന്നും പ്രതിനിധികളെ സമവായമനുസരിച്ച്‌ ചേര്‍‌ക്കുക.

പ്രവാസി സം‌ഘങ്ങളുടെ പ്രസിഡണ്ട്‌മാര്‍ക്ക് വൈസ്‌ ചെയര്‍മാന്‍ പദവി നല്‍‌കുക,സെക്രട്ടറിമാര്‍ കോഡിനേറ്റര്‍മാരായും പ്രവര്‍‌ത്തിക്കട്ടെ.ഇവരെല്ലാവരും കൂടെ ഒരു ചെയര്‍മാനെ മാത്രം തെരഞ്ഞെടുക്കുക.പ്രവാസി സം‌ഘടനാ പ്രസിഡണ്ട്‌മാര്‍ ആരെങ്കിലും ചെയര്‍‌മാനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ വൈസ്‌ ചെയര്‍മാന്‍ സ്ഥാനം വൈസ്‌ പ്രസിഡണ്ടിന്‌ അനുവദിക്കാം.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ 
01.പ്രസിഡണ്ട്‌ :- ഷറഫു ഹമീദ്‌
02.ജനറല്‍ സെക്രട്ടറി :-ഷിഹാബ്‌ എം.ഐ
03.ഫൈനാന്‍‌സ്‌ സെക്രട്ടറി :-സലീം നാലകത്ത്

നോമിനേറ്റ്‌ അംഗങ്ങള്‍ 
01.അസീസ്‌ മഞ്ഞിയില്‍
02.യൂസഫ്‌ ഹമീദ്