ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Wednesday, 4 November 2015

മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ജഴ്‌സി

ദോഹ :മുഹമ്മദന്‍‌സ്‌ ഖത്തറിന്റെ ജഴ്‌സി തയാറായിരിക്കുന്നു.ആവേശത്തിന്റെ ചുവപ്പും,ആത്മ നിയന്ത്രണത്തിന്റെ കറുപ്പും,മുന്നൊരുക്കത്തിന്റെ മേഘ നിറവും,ആത്മാര്‍ഥതയുടെ ശുഭ്രതയില്‍ തെളിഞ്ഞ പേരിന്റെ തുടക്കവും ജഴ്‌സി ഒരുങ്ങിക്കഴിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.മുഹമ്മദന്‍സിന്റെ ചുണക്കുട്ടികളുടെ വിഭാവന വിളിച്ചറിയിക്കുന്ന ജഴ്‌സി തെരഞ്ഞെടുത്തതില്‍ തിരുനെല്ലൂര്‍‌ക്കാര്‍‌ക്ക്‌ അഭിമാനിക്കാം.