നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Shiva Temple

തൃശ്ശൂർ നഗരഹൃദയത്തിലുള്ള തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശിവൻ (വടക്കും നാഥൻ), ശങ്കരനാരായണൻ, ശ്രീരാമൻ, പാർവ്വതി എന്നിവരാണ് പ്രധാനദേവതകൾ.ശ്രീവടക്കുന്നാഥൻ ക്ഷേത്രത്തിനു തൃശ്ശൂരുമായി വളരെ അധികം ചരിത്ര പ്രധാനമായ ബന്ധമാണുള്ളത്. ശക്തൻ തമ്പുരാന്റെ കാലഘട്ടത്തിലാണ് ഈ ക്ഷേത്രം ഇന്നു കാണുന്ന രീതിയിൽ പുനർനിർമ്മിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ട് ഉള്ള വടക്കുന്നാഥക്ഷേത്രം ഇരുപത്‌ ഏക്കർ വിസ്താരമേറിയതാണ്. നാലുദിക്കുകളിലുമായി നാലു മഹാ ഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കും നാഥന്റെ മഹാ പ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട് എന്നറിയപ്പെടുന്നത്. അതിനാൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഒരാൾക്കും വടക്കുന്നാഥക്ഷേത്രത്തിന് മുന്നിലൂടെയല്ലാതെ കടന്നുപോകാൻ കഴിയില്ല. 108 ശിവാലയ സ്തോത്രത്തിൽ ഒന്നാം സ്ഥാനം അലങ്കരിയ്ക്കുന്ന തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തെ ശ്രീമദ്ദക്ഷിണ കൈലാസം എന്നാണ്  പ്രതിപാദിച്ചിരിയ്ക്കുന്നത്.

ജില്ലയില്‍ മുല്ലശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പറമ്പന്തളി മഹാദേവക്ഷേത്രം. പഴയ കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ശിവക്ഷേത്രമാണ്. വൈഷ്ണവാംശ ഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ 'തളീശ്വരൻ' മുല്ലശ്ശേരിയുടെ ദേശനാഥനായി അടിയപ്പെടുന്നു. ശ്രീകോവിലിന്റെ ഭംഗിയാൽ പ്രസിദ്ധിയാർജ്ജിച്ച ഈ ക്ഷേത്രത്തിൽ രണ്ടു ശിവലിംഗ പ്രതിഷ്ഠകൾ പ്രധാനമൂർത്തികളായി രണ്ടു ശ്രീകോവിലിലായി വിരാജിക്കുന്നു.

പ്രദേശത്തെ പ്രസിദ്ധമായ മറ്റൊരു മഹാ ക്ഷേത്രമാണ്‌ തിരുനെല്ലൂര്‍ ശിവ ക്ഷേത്രം.