ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Tuesday, 17 July 2018

ഖബറടക്കം നാളെ

തിരുനെല്ലൂര്‍ : എസ്‌.വൈ.എസ് മുൻകാല സജീവ പ്രവർത്തകനും ഇപ്പോൾ വാർധക്യ സഹജമായി വിശ്രമത്തിലുമുള്ള കുഞ്ഞുമോൻ ഹാജി തിരുനെല്ലൂരിന്റെ മകനും ഖത്തറിലെ പ്രവർത്തകനായ ആർ.കെ.ഷിഹാബുദ്ധീൻറെ ജേഷ്ഠനും,തൃശ്ശൂർ ജില്ല ഖത്തർ കമ്മറ്റിയുടെ സജീവ സാനിധ്യമായ ആർ.കെ.ഹമീദ് ഹാജിയുടെ സഹോദരിയുടെ മകൻ,ഖത്തർ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ വൈസ്‌ പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്മേനാടിൻറെ മൂത്തുമ്മയുടെ മകനുമായ  ത്വാലിബ് അല്‍ ഐനില്‍ വെച്ച് ജൂലായ്‌ 13  ന്‌ വെള്ളിയാഴ്‌ച  മരണപ്പെട്ട വിവരം റിപ്പോര്‍‌ട്ട്‌ ചെയ്‌തിരുന്നു.

മരണമടഞ്ഞ ത്വാലിബിന്റെ മൃത ദേഹം നാളെ (ജൂലായ്‌ 18 ബുധനാഴ്‌ച) രാവിലെ 8 മണിക്ക് തിരുനെല്ലൂരിലുളള വീട്ടിൽ എത്തുകയും ഉടനെ തന്നെ ഖബറടക്കം നടക്കുകയും ചെയ്യുന്നതാണ്.പരേതന്‌ വേണ്ടി പ്രാര്‍‌ഥിക്കാനും മയ്യിത്ത് നിസ്ക്കാരം നടത്താനും ബന്ധുക്കള്‍ അഭ്യര്‍‌ഥിച്ചു.