നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

School

ചാവക്കാട് താലൂക്കില്‍ മുല്ലശ്ശേരി പഞ്ചായത്തില്‍ പെട്ട തിരുനെല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രാഥമിക വിദ്യാലയമാണ് എ.എം.എല്‍.പി. സ്ക്കൂള്‍.പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ ഈ വിദ്യാലയം നിലവില്‍ വന്നു. അക്കാലത്തെ ധനാഢ്യനും പൌര മുഖ്യനുമായ പൊന്നെങ്കടത്ത്‌ അടിമുട്ടി സാഹിബ്‌ തന്റെ വീട്ടു വളപ്പിനോട്‌ ചേര്‍‌ന്നു കായലോരത്ത്‌ വിദ്യാലയത്തിന്‌ തുടക്കം കുറിച്ചു.

പിന്നീട്‌  അദ്ധേഹത്തിന്റെ മകന്‍ എം.കെ.ഖാദര്‍ സാഹിബ് നിലവില്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്‌ക്ക്‌ മാറ്റി സ്ഥാപിച്ചു.കാരണവന്മാരുടെ കാലത്തിനു ശേഷം മകന്‍ പരീദ്‌ സാഹിബ്‌ ഏറ്റെടുത്തു.പിന്നീട്‌ കാണൂര്‍ അപ്പുവിനു കൈമാറി.അദ്ധേഹത്തില്‍ നിന്നും വടക്കന്റെ കായില്‍ അബൂബക്കര്‍ ഹാജിയും തുടര്‍‌ന്നു ഹാജിയുടെ മകളിലേയ്‌ക്കും അനുബന്ധമായി മരുമകന്‍ കാട്ടില്‍ അബുവിലേയ്‌ക്കും സ്‌കൂള്‍ മാനേജര്‍ പദവി മാറിവന്നു.

ജാതി അടിസ്ഥാനത്തിലോ മതാടിസ്ഥാനത്തിലോ ശത്രുതയോ സ്പര്‍ദ്ധയോ അന്നുണ്ടായിരുന്നില്ല.ഓരോ വിഭാഗത്തിന്റെയും സംസ്കാരവും ആരാധനാചാരവും പരസ്പരം അംഗീകരിച്ചും ആദരിച്ചും നടന്ന കാലമായിരുന്നു അന്ന്.ഒരു പിന്നോക്ക പ്രദേശമായിരുന്ന തിരുനെല്ലൂര്‍ ഗ്രാമത്തിലെ ജനങ്ങളും വിദ്യാര്‍ത്ഥികളും അധ്യാപകരും ഒരേ വീട്ടിലെ അംഗങ്ങളെപ്പോലെ വളരെ സൌഹൃദ പൂര്‍ണ്ണമായ അന്തരീക്ഷമായിരുന്നു നില നിര്‍ത്തിയിരുന്നത്.ഇന്നും ആ രീതിക്ക് ഭംഗം വരാതിരിക്കാന്‍ ശ്രമിച്ചു പോരുന്നു.