ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 25 June 2018

സം‌ഗമം സാഘോഷം പര്യവസാനിച്ചു

തിരുനെല്ലൂര്‍:മലയാളിയുടെ സാംസ്കാരിക പരിസരം ഇത്രയേറെ മലീമസമായ ഒരു കാലം ഉണ്ടായിട്ടില്ലെന്നും സാംസ്കാരികമായ ഈ അപചയത്തെ മറികടക്കാനായില്ലെങ്കിൽ നാം വലിയ വില നൽകേണ്ടി വരുമെന്നും സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് അഭിപ്രായപ്പെട്ടു. നന്മ സാംസ്കാരിക സംഗമം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു വടക്കേടത്ത്.അതു കൊണ്ട്‌ തന്നെ ഇത്തരം സാം‌സ്‌കാരിക സം‌ഗമങ്ങള്‍ നന്മ കാം‌ക്ഷിക്കുന്നവരുടെ ആശയും ആശ്വാസവുമാണെന്ന്‌ അദ്ധേഹം പറഞ്ഞു.

ഗ്രാമത്തിലെ വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തിയ പ്രതിഭകള്‍‌ക്കുള്ള പ്രോത്സാഹന പുരസ്‌കാരങ്ങളും ഇതര സാമൂഹ്യ സാം‌സ്‌കാരിക പരിപാടികളും സായാഹ്നത്തെ സമ്പന്നമാക്കി.ശ്രീ.രാധാകൃഷ്‌ണന്‍ കാക്കശ്ശേരി മുഖ്യ പ്രഭാഷണം നിര്‍‌വഹിച്ചു,ഗുരുവായൂര്‍ അസിസ്റ്റന്റ് പൊലീസ്‌ കമ്മീഷ്‌ണര്‍ ശ്രീ.പി.എ ശിവദാസന്‍ മുഖ്യാതിഥിയായിരുന്നു.

അബു കാട്ടില്‍ (തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ മാനേജര്‍),അനില്‍ ടി.മേപ്പള്ളി(പാവറട്ടി എസ്‌.ഐ), ജാഫര്‍ സാദിഖലി തങ്ങള്‍ തുടങ്ങിയവര്‍ പുരസ്‌കാര സമര്‍‌പ്പണം നടത്തി.എ.കെ. ഹുസ്സൈന്‍ (പഞ്ചായത്ത്‌ പ്രസിഡണ്ട്‌) ഹാജി ഹുസ്സൈന്‍ കെ.വി (നന്മ രക്ഷാധികാരി) ഇസ്‌മാഈല്‍ ബാവ (നന്മ ചെയര്‍‌മാന്‍),അബ്‌ദുല്‍ ജലീല്‍ വി.എസ്‌ (നന്മ വൈസ്‌ ചെയര്‍‌മാന്‍)പി.എം ഷം‌സുദ്ധീന്‍ (നന്മ കണ്‍‌വീനര്‍) തുടങ്ങിയവര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു.ഉമര്‍ കാട്ടില്‍ (പ്രസിഡണ്ട്‌ മാറ്റ്‌ അബുദാബി),ആനി പോള്‍ (എച്ച്‌.എം.എ.എം.എല്‍.പി.സ്‌കൂള്‍) സൈനുദ്ധീന്‍ ഖുറൈഷി,മനോഹര്‍ തിരുനെല്ലൂര്‍,റഷീദ്‌ മതിലകത്ത്‌,പി.ബി ഉസ്‌മാന്‍,ആര്‍.വി കബീര്‍,ഹാരിസ്‌ ആര്‍.കെ തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു.

ഗ്രാമത്തിലെ കരുത്തരായ എഴുത്തുകാരില്‍ മുന്‍‌നിരയില്‍ നില്‍‌ക്കുന്ന റഹ്‌മാൻ തിരുനെല്ലൂരിൻറെ പരിധിക്കു പുറത്തുള്ള ചില കാര്യങ്ങൾ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യപ്പെട്ടു,


ചിര പുരാതന മഹല്ല്‌ പള്ളിയുടെ ആദ്യത്തെ പുനരുദ്ധരണത്തിന്‌ നേതൃത്വം കൊടുത്തവരില്‍ മുന്‍ നിരയിലുണ്ടായിരുന്ന മോനുക്ക,തിരുനെല്ലൂര്‍ മഹല്ല്‌ സെക്രട്ടറി - പ്രസിഡന്റ്‌ എന്നീ പദവികള്‍ മാതൃകാപരമായി നിര്‍വഹിച്ച .ഗ്രാമത്തിലെ മാതൃകാ കര്‍‌ഷകര്‍ക്കുള്ള കര്‍‌ഷക ശ്രീ അവാര്‍‌ഡിനും അര്‍‌ഹനായ അബൂബക്കര്‍ മാഷ്‌,ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് മുനീറിനും മികച്ച നേട്ടം കൊയ്‌ത വിദ്യാർത്ഥികൾക്കുമുള്ള തിരുനെല്ലൂര്‍ എന്ന മനോഹരമായ ഗ്രാമത്തിന്റെ അംഗീകാരം,എ.എം.എൽ.പി.സ്കൂളിലെ മഴുവൻ വിദ്യാർത്ഥികൾക്കുമുള്ള പഠനോപകര വിതരണം എന്നിവയായിരുന്നു പ്രധാന അജണ്ട.

നന്മ തിരുനെല്ലൂര്‍ ജനറല്‍ കണ്‍‌വീനര്‍ ഷിഹാബ്‌ എം.ഐ യുടെ സ്വാഗത ഭാഷണത്തോടെ ആരം‌ഭിച്ച സം‌ഗമം സഹൃദയരുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട്‌ ശ്രദ്ധേയമായി.