ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

എത്ര സ്‌തുതിച്ചാലും മതിയവില്ല.

തിരുനെല്ലൂര്‍ മഹല്ലിന്റെ ചിരകാല സ്വപ്‌നമായിരുന്ന പാർപ്പിട സമുച്ചയം സര്‍‌വലോക  പരിപാലകനായ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ യാഥാർഥ്യമായിരിക്കുന്നു.

ഇത്തരുണത്തില്‍ കരുണാ വാരിധിയായ അല്ലാഹുവിനെ എത്ര സ്‌തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാഹ്.............!
സർവശക്തനായ അല്ലാഹുവിന് ഒരായിരം സ്തുതി.ഈയൊരു സംരംഭം പൂർത്തീകരിക്കുന്നതിൽ ചെറിയൊരു ഭാഗമാവാൻ കഴിഞ്ഞതിൽ ഞങ്ങളുടെ ഈ കൂട്ടായ്മയും സന്തോഷിക്കുന്നു, അതിലുപരി അഭിമാനിക്കുന്നു.ജീവിതം കൂട്ടിയോജിപ്പിക്കാൻ അന്നം തേടി നാടു വിടേണ്ടി വന്ന നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ അറ്റുപോയ അല്ലെങ്കിൽ നിർത്തി പോരേണ്ടിവന്ന കായിക വിനോദത്തെ വീണ്ടും പരിപോഷിപ്പിക്കാനും, ഖത്തറിലെ ഈ മരു ഭൂമിയിൽ അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ധങ്ങളിൽ നിന്നും മുക്തരാക്കുവാനും വീണ്ടും അവരെ സന്തോഷകരമായ പഴയ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ട് പോകാനും മുഹമ്മദൻസ് ഖത്തർ എന്ന കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്.

2017 ഫിബ്രുവരി 27 ന് തിങ്കളാഴ്ച ഉദ്‌ഘാടന കർമ്മം നിർവഹിക്കുന്ന മഹല്ലിന്റെ പാർപ്പിട സമുച്ചയത്തിന് ഒരായിരം ആശംസകൾ നേർന്നു കൊണ്ട്.

മുഹമ്മദൻസ് ഖത്തർ. 
പ്രസിഡന്റ്  സലീം നാലകത്ത്.
‌ജനറൽ സെക്രട്ടറി  കെ. ജി. റഷീദ്
ടീം മാനേജർ  ഷൈദാജ്‌ കുഞ്ഞു ബാവു
ക്യാപ്റ്റൻ  ശിഹാബ്. ആർ. വി.