നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

ത്യാഗമുള്ളിടത്തേ സ്നേഹമുള്ളൂ

വിഖ്യാതനായ ഒരു സന്യാസിയുടെ അനുഭവ കഥയില്‍ നിന്നും തുടങ്ങാം.ഈ സാധു ഒരിക്കല്‍ യാത്രക്കിടയില്‍  കാട്ടു തീ പടര്‍‌ന്ന്‌ പിടിച്ച സ്ഥലത്ത് ഒരു പക്ഷി വെന്തു കിടക്കുന്നത് കണ്ടു. ഇത്ര ശക്തമായി പറക്കാൻ കഴിവുള്ള ഈ പക്ഷി എന്തുകൊണ്ട് പറന്ന് രക്ഷപ്പെട്ടില്ല എന്നദ്ദേഹം ചിന്തിച്ചു. കൈയിലിരുന്ന വടി കൊണ്ട് പക്ഷിയെ മറിച്ചിട്ടപ്പോൾ കണ്ടത് കീഴിലുള്ള കുഴിയിൽ രണ്ട് പക്ഷിക്കുഞ്ഞുങ്ങൾ ഭക്ഷണത്തിനായി വാപൊളിച്ച് കരയുന്നു. ത്യാഗമുള്ളിടത്തേ സ്നേഹമുള്ളൂ.

ത്യാഗവും സ്‌നേഹവും വകതിരിച്ചറിയാവുന്നവര്‍ക്കേ കണ്ണും പൂട്ടി സന്നദ്ധ സംരം‌ഭങ്ങളില്‍ ഇറങ്ങി തിരിക്കാനും ആകുകയുള്ളൂ.നമ്മുടെ നാട്ടില്‍ പടുത്തുയര്‍‌ത്തപ്പെട്ട പാര്‍‌പ്പിട സമുച്ചയത്തിനും അതിന്റെ പൂര്‍‌ത്തീകരണത്തിന്‌ അഹോരാത്രം പ്രയാസങ്ങള്‍ അനുഭവിച്ചവര്‍‌ക്കും വേണ്ടി പ്രാര്‍‌ഥനയോടെ.

കബീര്‍ മുഹമ്മദ്‌
പൂന