ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 20 October 2015

തിരുനെല്ലുര്‍ തെരഞ്ഞെടുപ്പിന്റെ ചൂടില്‍ 

തിരുനെല്ലൂര്‍ :പ്രാദേശിക ഗ്രാമ പന്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ വീറും വാശിയും തിരുനെല്ലൂര്‍ ഗ്രാമത്തിലും കത്തിപ്പടര്‍ന്നു നില്‍ക്കുകയാണ്‌.ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികളില്‍ പെട്ടവര്‍ ചേരിതിരിഞ്ഞു നിന്നു പോരാടുന്ന ദയനീയ ചിത്രമാണ്‌ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പ്‌ വിശേഷം .ലീഗിന്റെ ഷരീഫ്‌ ചിറക്കലാണ്‌ ഐക്യ ജനാധിപത്യ മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി.കോണ്‍ഗ്രസ്സ്‌ സ്ഥാനാര്‍ഥിത്വം അവകാശപ്പെട്ടുകൊണ്ട്‌ സഗീര്‍ പരീതും  മത്സര രംഗത്തുണ്ട്‌.എസ്‌.ഡി.പി യുടെ യുവ സ്ഥാനാര്‍ഥിയായി മത്സരക്കളത്തില്‍ കബീര്‍ അഹമ്മദും സജീവമായി രംഗത്തുണ്ട്‌.ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ഥിയായി ഗോദയിലുള്ളത്‌ നാസര്‍ മൊയ്‌തുവാണ്‌.ഐക്യ ജനാധിപത്യ മുന്നണിയുടെ പ്രാദേശിക പിടലപ്പിണക്കവും രണ്ട്‌ മുന്നണിയിലും പെടാത്ത മറ്റൊരു സ്ഥാനാര്‍ഥിയുടെ സാന്നിധ്യവും ഇടതു പക്ഷത്തിനു അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തപ്പെടുന്നു.തിരുനെല്ലൂര്‍ കിഴക്കേകരയിലെ ഒരു ഭാഗവും കനാലിന്റെ മറുകരയിലെ കുന്നത്ത്‌ പ്രദേശവും കൂടിച്ചേര്‍ന്ന പതിനന്ചാം വാര്‍ഡില്‍ ഇടതു പക്ഷവും വലതു പക്ഷവും നേര്‍ക്കു നേരെ മത്സരിക്കുന്ന കാഴ്‌ചയാണ്‌ അവസാനമായി തെളിഞ്ഞു നില്‍ക്കുന്നത്‌.സഖാവ്‌ ഹുസൈനും ദിവാകരനും . മുല്ലശ്ശേരി പന്ചായത്തിന്റെ സാരഥ്യത്തിലേക്ക്‌ തന്നെ വരാന്‍ സാധ്യതയുള്ള സഖാവ്‌ ഹുസൈന്‍ നിഷ്‌പ്രയാസം ജയിച്ചു കയറുമെന്നാണ്‌ നിരീക്ഷിക്കപ്പെടുന്നത്.