ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 24 April 2018

വാര്‍‌ഷിക കൗണ്‍സില്‍

ദോഹ:ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ വാര്‍‌ഷിക സം‌ഗമം ഗ്രാന്‍‌ഡ് ഖത്തര്‍ പാലസ്‌ ഹോട്ടല്‍ ഹാളില്‍ സം‌ഘടിപ്പിക്കുന്നു.ഏപ്രില്‍ 27 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന സം‌ഗമം തിരുനെല്ലൂര്‍ മഹല്ല്‌ വൈസ്‌ പ്രസിഡണ്ട്‌ ഹാജി ഹമീദ്‌ ആര്‍.കെ ഉദ്‌ഘാടനം ചെയ്യും.അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലിന്റെ ഖുര്‍‌ആന്‍ പഠന പാരായണത്തോടെ ആരം‌ഭിക്കുന്ന സം‌ഗമത്തില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ വാര്‍ഷിക റിപ്പോര്‍‌ട്ട്‌ അവതരിപ്പിക്കും. കണക്കുകള്‍ ഫിനാന്‍‌സ്‌ സെക്രട്ടറി സലീം നാലകത്ത്‌ വിശദീകരിക്കും. സീനിയര്‍ എക്‌സിക്യൂട്ടീവ്‌ യൂസഫ്‌ ഹമീദ്‌,അസോസിയേഷന്റെ മഹല്ല്‌ പ്രതിനിധി ഇസ്‌മാഈല്‍ ബാവ,സെക്രട്ടറി തൗഫിഖ്‌ താജുദ്ധീന്‍,മീഡിയ സെക്രട്ടറി അസീസ്‌ മഞ്ഞിയില്‍ തുടങ്ങിയവര്‍ ആശം‌സകള്‍ നേരും.

റമദാന്‍ സാന്ത്വന സഹായ പരിപാടികളുടെ ഭാഗമായ സമാഹരണത്തിന്റെ ഉദ്‌ഘാടനം സീനിയര്‍ അം‌ഗം വി.എസ്‌ അബ്‌ദുല്‍ ജലീലില്‍ നിന്നും സ്വീകരിച്ച്‌ കൊണ്ട്‌ വൈസ്‌ പ്രസിഡണ്ട്‌ കെ.ജി റഷീദ്‌ നിര്‍‌വഹിക്കും.സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ സ്വാഗതവും,സെക്രട്ടറി ഷൈതാജ്‌ മൂക്കലെ നന്ദിയും പ്രകാശിപ്പിക്കും.

നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെ മുന്നോട്ട് നീങ്ങുന്ന സമിതിയുടെ പ്രവർത്തനങ്ങളെ കുറിച്ച്‌ അറിയാനും പുതിയ നിർദേശങ്ങൾ അറിയിക്കാനും, നേതൃത്വത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ മുഖാമുഖം പ്രകടിപ്പിക്കാനുമുള്ള അവസരമാണ്‌ വാർഷിക കൗൺസിൽ. കൂട്ടായ്‌മയുടെ പ്രവർത്തനങ്ങൾ എല്ലാം നേര്‍‌ക്ക്‌ നേരെ അറിയാനും അറിയിക്കാനുമുള്ള ഔദ്യോഗികമായ വേദി ഉത്തരവാദിത്ത ബോധത്തോടെ ഉപയോഗപ്പെടുത്തണം. കൂട്ടമായി ഒട്ടേറെ കാര്യങ്ങൾ നിര്‍‌വഹിക്കാനാകും. നമ്മെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിരവധി കുടുംബങ്ങൾ നാട്ടിലുണ്ട്.ഗുണകാംക്ഷികളായ ഓരോ അം‌ഗത്തിന്റെയും ചെറിയ വിഹിതങ്ങള്‍ ഗുണഭോക്താക്കളായ കുടും‌ബങ്ങള്‍‌ക്ക്‌ വലിയൊരു ആശ്വാസമാണ്‌.

അതിലുപരി വര്‍‌ഷത്തിലൊരിക്കലെങ്കിലും ഒന്നിച്ചിരുന്ന് ഉണ്ണാനും പരസ്പരം കാണാനും സൗഹൃദം പുതുക്കാനും സന്തോഷ സന്താപങ്ങള്‍ പങ്കു വെക്കാനും, സമയം കണ്ടെത്തണം.ഈ സം‌ഗമം ഉപയോഗപ്രദമാക്കുക.സെക്രട്ടറി അഭ്യര്‍‌ഥിച്ചു.സം‌ഗമവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍‌ക്ക്‌ സെക്രട്ടറിമാരായ ഷൈതാജ്‌ മൂക്കലെ,ഹാരിസ്‌ അബ്ബാസ്‌,തൗഫീഖ്‌ താജുദ്ധീന്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്‌.