ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 24 July 2017

പഠന വീട്

മുല്ലശ്ശേരി:മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പഠന വീട്  തൃശൂര്‍ തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിന്‍റെ സഹകരണത്തോടെ ഒരുക്കിയ സൗജന്യ പി.എസ്‌.സി കോച്ചിംഗ് സെന്‍റര്‍ രണ്ടാം ഘട്ടത്തിന്‍റെ  ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ഏ.കെ.ഹുസൈന്‍ നിര്‍വ്വഹിച്ചു.തണലിന്‍റെ ചെയര്‍മാന്‍ സത്യന്‍ ലാലൂര്‍ മുഖ്യാതിഥിയായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചന്ദ്രകല മനോജിന്റെ അധ്യക്ഷതയില്‍ ചേര്‍‌ന്ന പഠന ശിബിര സം‌ഗമത്തില്‍ ഒ.എസ്.പ്രദീപ്,സീമ ഉണ്ണി കൃഷ്ണന്‍,മിനി മോഹന്‍ ദാസ്,ശ്രീദേവി ജയരാജ്,ഇ.എ.സെബാസ്റ്റൃര്‍ മാസ്റ്റര്‍,സുബ്രഹ്മണൃന്‍ ഇരിപ്പശ്ശേരി എന്നിവര്‍ പങ്കെടുത്തു.