നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 6 November 2017

മെഡിക്കല്‍ കേമ്പ്‌ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

തിരുനെല്ലുര്‍:നന്മ തിരുനെല്ലൂരും അമൃത ഹൃദ്രോഗ വിഭാഗവും  സം‌യുക്തമായി സം‌ഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍‌ത്തിയായിക്കൊണ്ടിരിക്കുന്നതായി നന്മ തിരുനെല്ലൂര്‍ ഭാരവാഹികള്‍ പറഞ്ഞു.അമൃത ഹൃദ്രോഗ വിഭാഗത്തിന്റെ തലവന്‍ ഡോ.രാജേഷ്‌ തച്ചത്തൊടിയുമായി നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തി ഇതുവരെയുള്ള പ്രവര്‍‌ത്തനങ്ങള്‍ വിലയിരുത്തിയെന്നും ചെയര്‍‌മാന്‍ പറഞ്ഞു.

ഹൃദ്രോഗം, ദന്ത രോഗം,  കണ്ണ്‌ ചികിത്സ എന്നീ  വിഭാഗങ്ങള്‍ ആധുനികമായ സകല സജ്ജീകരണങ്ങളോടെ ക്യാമ്പിന്റെ ഭാഗമായി പ്രവര്‍‌ത്തിക്കുമെന്ന്‌ അമൃത ആതുര സേവന വിഭാഗം തെര്യപ്പെടുത്തിയതായും കണ്‍വീനര്‍ ഷിഹാബ്‌ എം.ഐ ദിതിരുനെല്ലൂരുമായി പങ്കുവെച്ചു.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യാര്‍‌ഥം തിരുനെല്ലുരിലെ വിവിധ ഭാഗങ്ങളില്‍ റജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.രക്തത്തിലെ ക്രിയാറ്റിന്‍ അളവും,കൊളൊസ്‌ട്രോളും ടസ്റ്റ് ചെയ്‌ത റിസല്‍‌റ്റ് കൊണ്ടു വരണമെന്ന പ്രത്യേക നിര്‍‌ദേശം ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍‌ക്ക്‌ നല്‍കുന്നുണ്ടെന്നും കണ്‍‌വീനര്‍ വിശദീകരിച്ചു.നിര്‍‌ദിഷ്‌ട ടസ്റ്റുകള്‍‌ സൗജന്യമായി ചെയ്‌തു കൊടുക്കുവാന്‍ നന്മ തിരുനെല്ലൂരും പുവ്വത്തൂര്‍ സ്‌കൈപ് ലബോറട്ടറിയും സഹകരിച്ചു കൊണ്ട്‌ പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്‌.റജിസ്ട്രേഷന്‍ പൂര്‍‌ത്തിയാക്കിയ നല്ലൊരു ശതമാനം പേരും അവസരം ഉപയോഗപ്പെടുത്തിയതായും വിലയിരുത്തപ്പെട്ടു.

നവം‌ബര്‍ 11 കാലത്ത് ആരം‌ഭിക്കുന്ന ക്യാമ്പിന്റെ ഭാഗമായി തിരുനെല്ലുര്‍ സ്‌കൂളില്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്.മണലൂര്‍ മണ്ഡലം ജന പ്രതിനിധി ബഹു മുരളി പെരുനെല്ലി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്യും.മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ ഹുസ്സൈന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ഡോ.സുജ കെ.ടി (സൂപ്രന്റ് കമ്മ്യൂണിറ്റി ഹെല്‍‌ത്ത് സെന്റര്‍ മുല്ലശ്ശേരി) മുഖ്യാതിഥിയായിരിയ്‌ക്കും.സാമൂഹിക രാഷ്‌ട്രീയ സാംസ്‌കാരിക ആരോഗ്യ സേവന രം‌ഗത്തെ പ്രമുഖര്‍ പങ്കെടുക്കും.പാവറട്ടി പൊലീസ്‌ സ്റ്റേഷനിലെ സബ്‌ ഇന്‍‌സ്‌പെക്‌ടര്‍,ഉമ്മർ കാട്ടിൽ (പ്രസിഡന്റ്  അബുദാബി മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ),ഷറഫ്. പി. ഹമീദ് (പ്രസിഡന്റ് ഖത്തർ മഹല്ല് അസോസിയേഷൻ തിരുനെല്ലൂർ) എന്നിവര്‍ സാന്നിധ്യം കൊണ്ട്‌ സമ്പന്നമാക്കും.ദിതിരുനെല്ലൂര്‍ എഡിറ്റര്‍ അസീസ്‌ മഞ്ഞിയില്‍ ബോധവത്കരണ സന്ദേശം നല്‍‌കും.

ഷരീഫ് ചിറക്കൽ (വാർഡ് മെമ്പർ  മുല്ലശ്ശേരി ഗ്രാമ  പഞ്ചായത്ത്),ആനി പോള്‍ (ഹെഡ്‌ മിസ്‌ട്രസ് എ.എം.എല്‍.പി സ്‌കൂള്‍ തിരുനെല്ലുര്‍),ഫാദർ യേശുദാസ് ചുങ്കത്ത് തിരുനെല്ലൂർ,മനോഹർ തിരുനെല്ലൂർ,റഹ്‌മാന്‍ തിരുനെല്ലൂര്‍,എം.ബി സെ്‌തു മുഹമ്മദ്‌,പി.എം ഷം‌സുദ്ധീന്‍,കെ.പി. അഹമ്മദ് ഹാജി,എം.കെ. അബൂബക്കർ മാസ്റ്റർ,മുസ്തഫ. ആർ.കെ (നന്മ ട്രഷറർ) അബ്ദുൽ ജലീൽ വി.എസ് (നന്മ വൈസ് ചെയർമാൻ),നാസർ മുഹമ്മദാലി (നന്മ വൈസ് ചെയർമാൻ),ഹാരിസ് ആർ.കെ  (നന്മ ജോയിൻ കൺവീനർ) തുടങ്ങിയവര്‍ ആശം‌സകള്‍ നേര്‍‌ന്നു സം‌സാരിക്കും.അബ്‌ദുല്‍ നാസർ അബ്‌ദുല്‍ കരീം  (നന്മ ജോയിൻ കൺവീനർ) നന്ദി പ്രകാശിപ്പിക്കും.
.
ദിതിരുനെല്ലൂര്‍.