ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 18 February 2018

റഹ്‌മാന്‍ തിരുനെല്ലുരിന്‌ നവോത്ഥാന ശ്രേഷ്‌ഠ പുരസ്‌കാരം

ഗുരുവായൂര്‍:തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ അഭിമാനവും സാഹിത്യകാരനും ഗുരുവായൂര്‍ മര്‍‌ച്ചന്റ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ റഹ്‌മാന്‍ തിരുനെല്ലുരിന്‌ നവോത്ഥാന സംസ്‌കൃതിയുടെ നവോത്ഥാന ശ്രേഷ്‌ഠ സാഹിത്യ പുരസ്‌കാരം ലഭിച്ചു.തൃശൂരില്‍ നടക്കുന്ന നവോത്ഥാന സം‌ഗമത്തില്‍ പുരസ്‌കാരം സമ്മാനിക്കും.

തിരുനെല്ലൂര്‍ ഗ്രാമത്തിലെ കരുത്തരായ എഴുത്തുകാരില്‍ മുന്‍‌നിരയില്‍ നില്‍‌ക്കുന്ന റഹ്‌മാന്‍ ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി നാട്ടിലെത്തിയതിനു ശേഷം ഗുരുവായൂരിലാണ്‌ താമസിക്കുന്നത്.സമുഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കൃതികളുടെ കര്‍‌ത്താവാണ്‌ റഹ്‌മാന്‍. തിരുനെല്ലൂരിന്റെ പഴയകാല ചരിത്ര സ്മൃതികളെ അടയാളപ്പെടുത്തുന്ന രചനയുടെ അവസാന ഘട്ടത്തിലാണെന്നു റഹ്‌മാന്‍ ഈയിടെ സുചിപ്പിച്ചിരുന്നു.

ഖത്തറിലെ തിരുനെല്ലൂര്‍ മഹല്ലിനെ പ്രതിനിധീകരിക്കുന്ന ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍,മുഹമ്മദന്‍സ്‌ ഖത്തര്‍, നാട്ടിലെയും പ്രവാസലോകത്തെയും സമിതികള്‍,പ്രദേശത്തെ സാമൂഹിക സാം‌സ്‌കാരിക വൈജ്ഞാനിക രം‌ഗത്തെ ഉദയം പഠന വേദി തിരുനെല്ലൂരിനെ പ്രതിനിധീകരിക്കുന്ന ഇതര പ്രവാസി സം‌ഘങ്ങളും സം‌ഘടനകളും സാരഥികളും റഹ്‌മാന്‍ തിരുനെല്ലൂരിന്‌ ആശംസകള്‍ നേര്‍‌ന്നു.