നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 8 December 2019

ആദരം അനുഗ്രഹീതം

തിരുനെല്ലൂര്‍:ഒഴുക്കിനെതിരെ നീന്തി അതി സാഹസികമായി പൊരുതി നേടിയ വിജയികളായ പ്രതിഭകള്‍ അംഗീകരവും ആദരവും അര്‍‌ഹിക്കുന്നു.അത്‌ യഥാ സമയം നല്‍‌കാന്‍ നന്മ തിരുനെല്ലൂര്‍ ഹ്രസ്വമായ കാലയളവില്‍ സകലവിധ സൗകര്യങ്ങളോടെ വേദിയൊരുക്കുന്നു. അഡ്വ.ഇഖ്‌ബാല്‍ എ മുഹമ്മദ്‌ പറഞ്ഞു.

നന്മ തിരുനെല്ലൂര്‍ ഒരുക്കിയ ആദരം 2019 ഉദ്‌ഘാടന കര്‍‌മ്മം നിര്‍‌വഹിച്ച്‌ സംസാരിക്കുകയായിരുന്നു ഇഖ്‌ബാല്‍.ഒരു നാടിന്റെ തന്നെ സാം‌സ്‌കാരിക തനിമയെ സമ്പന്നമാക്കുന്ന വേദിയെ ധന്യമാക്കാന്‍ സുമനസ്സുക്കളായ സ്‌ത്രീകളും പുരുഷന്മാരും ഒരു ഗ്രാമ മുറ്റത്ത് ഒത്തു കൂടുന്നു.ഉദ്‌ഘാടകന്‍ തന്റെ സന്തോഷം സദസ്സുമായി പങ്കുവെച്ചു.

ഒരു വേള സാങ്കേതിക കാരണങ്ങളാല്‍ മുഖ്യ മത്സര വേദി നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ ഇടപെടാനും ഈ അനുഗ്രഹീത സം‌ഘത്തിനു വേണ്ടി പ്രയത്നിക്കാനുമുള്ള അവസരം കിട്ടിയതിലുള്ള സന്തോഷവും അഡ്വ.ഇഖ്‌ബാല്‍ സദസ്സില്‍ വിവരിച്ചു.

നന്മ ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ ഖത്വീബ്‌ അബ്‌ദുല്ല അഷറഫിയുടെ പ്രാര്‍‌ഥനയോടെ വൈകീട്ട്‌ 04.30 നായിരുന്നു സംഗമം പ്രാരം‌ഭം കുറിച്ചത്.നന്മ വൈസ്‌ ചെയര്‍‌മാന്‍ റഹ്‌മാന്‍ പി തിരുനെല്ലൂര്‍ സ്വാഗതമാശംസിച്ചു.മാതൃകാ അധ്യാപകനും സംസ്‌ഥാന തല പിടി.എ ജേതാവുമായ പി.എ അബ്‌ദുല്‍‌ഖാദര്‍ മാസ്‌റ്റര്‍,മുഹ്‌സിന്‍ മാസ്‌റ്റര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍‌ന്നു.

അകാലത്തില്‍ പൊലിഞ്ഞു പോയ മുന്‍ കലാ പ്രതിഭ റഷീദ്‌ കിഴക്കയില്‍ അനുസ്‌മരണ പ്രഭാഷണം അസീസ്‌ മഞ്ഞിയില്‍ നിര്‍‌വഹിച്ചു.

സംസ്‌ഥാന തലത്തില്‍ അം‌ഗീകാരം നേടിയ തല്‍ഹത്ത്‌,ഷഹ്‌സാദ്‌,മുഹമ്മദ്‌ സ്വാലിഹ്‌ പി.എ,നിഹാല്‍,ഫാസില്‍ അബ്‌ദുല്ല പി.എന്‍,സജദ്‌ എന്‍.എസ്, ഫഹദ്‌ വി.യു,മുഹമ്മദ്‌ ഹാഷിം ഇ.എന്‍,ഷാഹിന്‍,മുഹമ്മദ്‌ ഷാഫി,റിദ്‌വാന്‍ എന്നീ പാടൂര്‍ വിദ്യാലയത്തില്‍ നിന്നുള്ള പ്രതിഭകളേയും പാവറട്ടി സ്‌കൂളില്‍ നിന്നുള്ള മുഹമ്മദ്‌ ഫാദിലിനേയും,ഗുരുനാഥന്മാരായ അനസ്‌ ബിന്‍ അസീസ്‌,അസലുദ്ദീന്‍ ഇ.എന്‍ എന്നിവരേയും അതിഥികളും നന്മ സാരഥികളും ചേര്‍‌ന്നു ആദരിച്ചു.യുവജനോത്സവ വേദിയെ അക്ഷരാര്‍‌ഥത്തില്‍ ഞെട്ടിച്ച കലാ പ്രകടനം സദസ്സിന്റെ കണ്ണുംകരളും കവര്‍‌ന്നു.

എം.കെ അബൂബക്കര്‍ മാസ്‌റ്റര്‍ (നന്മ രക്ഷാധികാരി),പി.കെ സാദിഖ്‌ മാസ്‌റ്റര്‍,ആര്‍.വി കുഞ്ഞുമോന്‍ ഹാജി(നന്മ രക്ഷാധികാരി) എം.ബി സെയ്‌തു മുഹമ്മദ്‌ (നന്മ എക്‌സിക്യൂട്ടീവ്‌)പരീദ്‌ ഗുരുക്കളുടെ ശിഷ്യന്മാരായ എ.പി മുജീബ്‌ ,പി.ഐ നൗഷാദ്‌,ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ഷരീഫ്‌ ചിറക്കല്‍ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.

ഷാജി എളവള്ളി അനുഗ്രഹീത ഗായകന്‍ റഷീദിന്റെ ഗാനം ആലപിച്ചു .

ഷം‌സുദ്ധീന്‍ പി.എ,കെ.വി ഹുസൈന്‍ ഹാജി,ആര്‍.കെ മുസ്‌തഫ,റഷീദ്‌ മതിലകത്ത് തുടങ്ങിയ സീനിയര്‍ അം‌ഗങ്ങള്‍ പരിപാടികള്‍ നിയന്ത്രിച്ചു.

സനൂബ്‌ റഫീഖ്‌,സഹദ്‌ പി.എസ്‌,ആസിഫ്‌ ആര്‍.എ,ഉസ്‌മാന്‍ കടയില്‍,അബ്‌ദുല്‍ വഹാബ്‌,ഫസീഹ്‌ ബഷീര്‍,മുഹ്‌സിന്‍ ആര്‍.കെ തുടങ്ങിയ സം‌ഘാടക സമിതി അംഗങ്ങള്‍ അരങ്ങിലും അണിയറയിലും സജീവരായി.

നാമകരണം ചെയ്‌തതിനു ശേഷം പ്രവര്‍‌ത്തിച്ചു തുടങ്ങിയതല്ല.പ്രവര്‍‌ത്തനം കൊണ്ട്‌ നന്മയാകുകയായിരുന്നു എന്ന പ്രഭാഷകരിലൊരാളുടെ വിലയിരുത്തല്‍ അക്ഷരാര്‍‌ഥത്തില്‍ സദസ്സ്‌ ഏറ്റുവാങ്ങി.പരീത് ഗുരുക്കള്‍ നഗരിയിലൊരുക്കിയ സം‌ഗമം വേദിയിലുള്ളവരേയും സദസ്സിലുള്ളവരേയും ഹഠാതാകര്‍‌ഷിച്ചു.കൃത്യം 6 മണിക്ക്‌ പരിപാടികള്‍‌ക്ക്‌ തിരശ്ശീല വീണു.ഉസ്‌മാന്‍ പി.ബി നന്ദി പ്രകാശിപ്പിച്ചു.