നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 15 June 2018

ഇഫ്‌ത്വാര്‍ സം‌ഗമം ധന്യമായി

തിരുനെല്ലൂര്‍:വിജയ പാതയില്‍ ക്ഷമാ പൂര്‍‌വ്വം സഞ്ചരിക്കുക.പരിശുദ്ധമാസത്തിലെ പരിശീലനങ്ങള്‍ വഴി നേടിയെടുത്ത പരോപകാര ശീലവും സഹനവും സല്‍‌കര്‍മ്മങ്ങളും വരും നാളുകളിലെ ജീവിതത്തിലും ഉപകരിക്കണം.

തിരുനെല്ലൂരിന്റെ ചരിത്രത്തില്‍ പുതിയ ഒരധ്യായം തുന്നിച്ചേര്‍‌ത്ത ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലുര്‍ ഇഫ്‌ത്വാര്‍ സം‌ഗമം ജന പങ്കാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ധേയമായി.

പ്രഭാഷണവും പ്രഖ്യാപനങ്ങളും എന്നതിലുപരി സര്‍‌ഗാത്മകവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ അടയാളപ്പെടുത്തലുകള്‍ എന്നതാണ്‌ ഖ്യു.മാറ്റ്‌ ശൈലി.ഈ രീതി തന്നെയായിരിക്കണം ഈ കൊച്ചു സംഘത്തിന്റെ പ്രത്യേകതയും.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധികള്‍ പറഞ്ഞു.

വിദ്യഭ്യാസ രംഗത്ത്‌ മികച്ച പ്രകടനം കാഴ്‌ചവെച്ച വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികളെ  വിശിഷ്‌ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ വേദിയില്‍ ആദരിച്ചു.

തിരുനെല്ലൂര്‍ മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി,മഹല്ലു പ്രസിഡണ്ട്‌ അബു കാട്ടില്‍,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡാന്റ്‌ ഷറഫു ഹമീദ്,മഹല്ല്‌ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങള്‍ പ്രവാസി സംഘങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ സാമൂഹിക സാംസ്കാരിക രം‌ഗത്തെ പ്രമുഖരും ജന പ്രതിനിധികളുമായ മുരളി പെരുനെല്ലി എം.എല്‍.എ,അബ്ദുൽ റഹീം ആർ.വി. (മുസ്ലിം ലീഗ് ജില്ലാ വൈസ്‌ പ്രസിഡന്റ്),ജോസ് വളളൂർ (ഡി.സി.സി ജില്ല വൈസ്‌ പ്രസിഡന്റ്),എ.കെ.ഹുസൈൻ (പഞ്ചായത്ത് പ്രസിഡണ്ട്),എസ്.ഐ (പാവറട്ടി പൊലീസ്‌ സ്റ്റേഷന്‍) ,ഫൈസൽ മാസ്റ്റർ (പാടൂർ ഹൈസ്‌കൂള്‍ പ്രിൻസിപ്പൽ),സബാസ്റ്റ്യൻ മാസ്റ്റർ (ഹെഡ്‌മാസ്റ്റര്‍ പാടൂർ),അസ്‌കർ അലി തങ്ങൾ (പാടൂർ മഹല്ല് പ്രസിഡന്റ്) , ഷാജഹാൻ പെരുവല്ലൂർ (പാവറട്ടി മഹല്ല്‌ വൈസ്‌ പ്രസിഡന്റ്) , ജിനി തറയിൽ (പുതൂമനശ്ശേരി മഹല്ല് സെക്രട്ടറി)  ,റഹ്‌മാന്‍ തിരുനെല്ലൂർ,എം.വി. അഹമ്മദ് ഹാജി,പി.എം ഷംസുദ്ധീൻ.എം.ബി സെയ്‌തു മുഹമ്മദ്, കെ.പി. ആലി,ജാഫർ സാദിഖ് തങ്ങൾ പാടൂർ എന്നിവര്‍ വേദിയെ ധന്യമാക്കി.

സം‌ഗമത്തില്‍ സഹകരിച്ചവര്‍‌ക്കും പ്രവര്‍‌ത്തിച്ചവര്‍‌ക്കും പങ്കെടുത്തവര്‍‌ക്കും വിശിഷ്യാ മഹല്ല്‌ നേതൃത്വത്തിനും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം നന്ദി പ്രകാശിപ്പിച്ചു.