നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 28 March 2014

വി.കെ ഇസ്‌മാഈലിന്‌ യാത്രയയപ്പ്‌ നല്‍കി

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ സീനിയര്‍ അംഗം വി.കെ ഇസ്‌മാഈലിന്‌ പ്രവാസം മതിയാക്കി നാട്ടിലേയ്‌ക്ക്‌ തിരിക്കുന്നതിന്റെ ഭാഗമായി സമുചിതമായ യാത്രയയപ്പ്‌ നല്‍കി.

പ്രസിഡന്റ്‌ അബുകാട്ടിലിന്റെ അധ്യക്ഷതയില്‍ ഖത്തര്‍ ഗ്രാന്റ്‌ പാലസില്‍ വെച്ച്‌ ചേര്‍ന്ന യോഗം വൈസ്‌ പ്രസിഡന്റ്‌ ശറഫു ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു.ഹമീദ്‌ ആര്‍ കെ,യൂസഫ്‌ ഹമീദ്‌,ഖമറുദ്ധീന്‍ കടയില്‍ ,കലാം അഹമ്മദ്‌,ആരിഫ്‌ ഖാസിം ,അബ്‌ദുല്‍ ഖാദര്‍ പുതിയവിട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,പ്രവാസകാലത്ത്‌ മഹല്ലിന്റെ സര്‍വതോന്മുഖമായ പ്രവര്‍ത്തനങ്ങളില്‍   ആത്മാര്‍ഥമായി സേവന തല്‍പരതയോടെ ഇസ്‌മാഈല്‍ സാഹിബ്‌ തന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തിയതായി പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

വികെ യോടുള്ള ബഹുമാനാര്‍ഥം അസോസിയേഷന്‍ നേതാക്കള്‍ അബുകാട്ടിലും ഹമീദ്‌ ആര്‍ കെയും ഉപഹാരം നല്‍കി.

നാട്ടിലെ മഹല്ല്‌ പ്രവര്‍ത്തകസമിതിയിലേയ്‌ക്ക്‌ വി.കെ ഇസ്‌മാഈല്‍ സാഹിബിനെ നോമിനേറ്റ്‌ ചെയ്യണമെന്നും അതുവഴി രണ്ട്‌ സമിതികള്‍ തമ്മില്‍ ആയാസരഹിതമായ ആശയവിനിമയത്തിനു കൂടുതല്‍ സാധ്യമാകുമെന്നും ജനറല്‍ബോഡി വിലയിരുത്തി.

മഹല്ലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തുടര്‍ന്നും എല്ലാ സഹകരണവും ഉണ്ടാകുമെന്നും തിരുനെല്ലൂര്‍ പ്രവാസി സംഘത്തിന്റെ ഈ അവിസ്‌മരണീയമായ ആദരത്തിനു നന്ദി പ്രകാശിപ്പിക്കുന്നതായും വി.കെ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഖത്തര്‍ മഹല്ലു അസോസിയേഷന്റെ നാട്ടിലെ ഔദ്യോഗിക വക്താവ്‌ അസീസ്‌മഞ്ഞിയില്‍ ടലഫോണ്‍ വഴി ഭാവുകങ്ങള്‍ അറിയിച്ചു.ജനറല്‍ സെക്രട്ടറി ശിഹാബ്‌ എം ഐ സ്വാഗതവും യൂസഫ്‌ ഹമീദ്‌ നന്ദിയും രേഖപ്പെടുത്തി.