ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Guidelines Qmat

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍   തിരുനെല്ലൂര്‍ മാര്‍ഗ നിര്‍ദേശക രേഖ


1) സംഘടനയുടെ പേര്‍:
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍   തിരുനെല്ലൂര്‍ എന്നായിരിക്കും

2) വിലാസം :
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍   തിരുനെല്ലൂര്‍  

3) പ്രവര്‍ത്തന പരിധി :
തിരുനെല്ലൂര്‍ മഹല്ല്‌ ജമാഅത്തില്‍ ഉള്‍പെടുന്ന ഖത്തറിലുള്ള മഹല്ല്‌ നിവാസികളില്‍  കേന്ദ്രീകരിച്ചായിരിക്കും.

4) അംഗത്വം :
ഖത്തറില്‍ നിവസിക്കുന്ന പ്രായപൂര്‍‌ത്തി വന്ന മഹല്ല്  നിവാസികള്‍ ഈ കൂട്ടായ്‌മയില്‍ അംഗമായിരിക്കും.

5) പ്രവര്‍ത്തക സമിതി:
തെരഞ്ഞെടുപ്പ്‌ ചട്ടമനുസരിച്ച്‌      തെരഞ്ഞെടുക്കപ്പെടുന്ന   സമിതിയായിരിക്കും പ്രവര്‍ത്തക സമിതി.

6) നിര്‍വാഹക സമിതി:
ഔദ്യോഗിക പദവികള്‍ അലങ്കരിക്കുന്നവര്‍ ഉള്‍‌പ്പെട്ടതായിരിക്കും  നിര്‍വാഹക സമിതി

6) ലക്ഷ്യങ്ങള്‍ : 
A) മഹല്ല്‌ നിവാസികള്‍കിടയില്‍ വിശിഷ്യാ പ്രവാസികള്‍കിടയില്‍     സാഹോദര്യവും  ഐക്യവും നില നിര്‍ത്തുക.

B) മഹല്ലില്‍ സമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
(വിദ്യാഭ്യാസം, സസ്‌കരണം,സന്നദ്ധ സേവന സഹായം)

C) മാതൃകാ മഹല്ല് എന്ന പദവിയിലേക്ക്‌  കൊണ്ട്‌ വരാനുള്ള പ്രയത്‌നങ്ങള്‍ നടത്തുക.

7) സമിതിയുടെ ഉത്തരവാദിത്തങ്ങള്‍:
A) ഉത്തരവാദിത്തങ്ങള്‍ യഥാവിധി നടപ്പിലാക്കുക.

B) മഹല്ല് നിവാസികളുടെ ഭാഗധേയത്വം എല്ലാകാര്യങ്ങളിലും ഉറപ്പ്‌ വരുത്തുക.

C) നിഷ്‌ഠയും ജീവിത വിശുദ്ധിയും സൂക്ഷിച്ച്‌ മാതൃകാ വ്യക്തിത്വങ്ങളാകുക.

D) സമിതിയുടെ കാലാവധി തീരുമ്പോള്‍ പുതിയ പ്രവര്‍ത്തക 
സമിതിയെ        തെരഞ്ഞെടുക്കാനുള്ള സാഹചര്യമുണ്ടാക്കുക.        

E) നിര്‍‌വാഹക സമിതി 2 മാസത്തില്‍ ഒരിക്കലെങ്കിലും കൂടുക.

F) ചതുര്‍മാസത്തിലൊരിക്കലെങ്കിലും പ്രവര്‍‌ത്തക സമിതി ചേരുക.

8) ജനറല്‍ ബോഡിയുടെ ഉത്തരവാദിത്തങ്ങള്‍:
A) തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുക.

B) സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക.

C) അവിശ്വാസ പ്രമേയം വേണ്ടി വന്നാല്‍ (മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നു ശതമാനം അം‌ഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയതിനു ശേഷം) കൊണ്ട്‌ വരിക.

D) പ്രവര്‍ത്തക സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായി സഹകരിക്കുക.

E) അതതു കാലത്തെ തെരഞ്ഞെടുക്കപ്പെടുന്ന സമിതികളുടെ തീരുമാനപ്രകാരമുള്ള വരിസം‌ഖ്യ കൃത്യമായും അടക്കുക.

F) വര്‍ഷത്തില്‍ 2 തവണയെങ്കിലും ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തു എന്നുറപ്പു വരുത്തുക.

9) സാമ്പത്തികം:
A) അതതു കാലയളവില്‍ തെരഞ്ഞെടുക്കപ്പെടുന്ന സമിതികളുടെ തീരുമാന പ്രകാരമുള്ള നിശ്ചിത വരിസം‌ഖ്യ അം‌ഗങ്ങളില്‍ നിന്നും പിരിച്ചെടുക്കും.

B) സന്നദ്ധ സം‌രം‌ഭങ്ങള്‍ക്കും സാന്ത്വന പദ്ധതികള്‍ക്കും പൊതു സമാഹരണം വഴിയും പ്രത്യേക പ്രായോജകര്‍ വഴിയും ഫണ്ട്‌ കണ്ടെത്തും.

C) സ്‌നേഹ സ്‌പര്‍‌ശം നിശ്ചിത സം‌ഖ്യ സമാഹരിച്ചു കൊണ്ട്‌ വിതരണം ചെയ്യും. ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരുമായി പൂര്‍‌ണ്ണാര്‍‌ഥത്തില്‍ സഹകരിക്കുന്നവര്‍ മാത്രമായിരിയ്‌ക്കും,സ്‌നേഹ സ്‌പര്‍‌ശത്തിന്റെ ഗുണഭോക്താക്കള്‍.​

10) ഭേദഗതികള്‍.
മാര്‍‌ഗ നിര്‍‌ദേശക രേഖയില്‍ ഭേദഗതികള്‍ ആവശ്യമായാലൊ അതുമല്ലെങ്കില്‍ പുതുതായി ചേര്‍ക്കേണ്ടി വരികയൊ ആണെങ്കില്‍ പ്രവര്‍‌ത്തക സമിതിയുടെ സമവായത്തിനും സമ്മതത്തിനും ശേഷം ജനറല്‍ ബോഡിയില്‍ പാസ്സാക്കിയാല്‍ മാത്രമേ നിയമ സാധുത ഉണ്ടാവുകയുള്ളൂ.

11പൊതു നിര്‍ദേശങ്ങള്‍:
A) തിരുനെല്ലൂര്‍ മഹല്ലു പരിധിയില്‍ നിന്നും പ്രവാസികളായി ഖത്തറിലെത്തിയ സഹോദരങ്ങളുടെ ഈ കൂട്ടായ്‌മ പൂര്‍‌ണ്ണമായും സ്വതന്ത്രമായി പ്രവര്‍‌ത്തിക്കും.

B) ജീവിത വിശുദ്ധി പുലര്‍ത്തുക ക്ഷമ കൈകൊള്ളുക.

C) വിശ്വാസപരമായ കാര്യങ്ങള്‍ക്ക്‌ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും കൂട്ടായ്‌മകളില്‍ നിന്നും ഒഴിഞ്ഞ്‌ നില്‍ക്കുക.

D) വീക്ഷണ വ്യത്യാസങ്ങളില്‍ മാന്യത പുലര്‍ത്തുക.

E) അനാവശ്യ ചര്‍ച്ചകളില്‍ നിന്നും വിട്ട്‌ നില്‍ക്കുക.

F) ശാന്തമായ അന്തരീക്ഷം മഹല്ലിലും മഹല്ലിലെ പ്രവാസികള്‍ക്കിടയിലും സൃഷ്ടിച്ചെടുക്കാന്‍ പ്രയത്നികിക്കുക 

G) കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടന വഴി ഏകീകരിക്കാന്‍ ശ്രമിക്കുക 

H) വാര്‍ഷിക ജനറല്‍ ബോഡിയില്‍ എല്ലാകണക്കുകളും ഓഡിറ്റ്‌ ചെയ്ത്‌ അവതരിപ്പിക്കുക.

I) സാംസ്കാരിക വൈജ്ഞാനിക വിദ്യാഭ്യാസ സന്നദ്ധ സംരംഭങ്ങള്‍  പ്രോത്സാഹിപ്പിക്കുക.

J) തക്കതായ കാരണങ്ങളോടെ മുന്‍ കൂട്ടി അവധിയെടുക്കാതെ തുടര്‍ച്ചയായി മൂന്ന് തവണ പ്രവര്‍ത്തക സമിതിയില്‍/നിര്‍‌വാഹക സമിതിയില്‍ പങ്കെടുക്കാതിരുന്നാല്‍ ആ വ്യക്തിയെ ഒഴിവാക്കി പകരം പുതിയ ഒരാളെ നോമിനേറ്റ്‌ ചെയ്യാന്‍ അതതു സമിതിക്ക്‌ അധികാരമുണ്ടായിരിക്കും.
K) നേതൃത്വത്തെ കുറിച്ചോ മറ്റേതെങ്കിലും അംഗങ്ങളെ കുറിച്ചൊ പരാതിയുണ്ടെങ്കില്‍ രേഖാമൂലം അറിയിച്ചാല്‍ സമിതിയില്‍ ചര്‍ച്ചചെയ്ത്‌ ഉചിതമായ നടപടികള്‍  സമിതിയുടെ അഭിപ്രായമനുസരിച്ച്‌ കൈകൊള്ളും. (സ്ഥാന ചലനം നിര്‍‌ബന്ധമാകുന്ന സാഹചര്യത്തില്‍ ജനറല്‍ ബോഡിയുടെ അഭിപ്രായം അനിവാര്യമായിരിയ്‌ക്കും.)

L) മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നു ശതമാനം അം‌ഗങ്ങള്‍ സാക്ഷ്യപ്പെടുത്തിയ അവിശാസ പ്രമേയം കൊണ്ട്‌ വന്നാല്‍ ഒരുമാസത്തിനകം പുതിയ തെരഞ്ഞെടുപ്പ്‌ നടത്തണം.

M) പ്രഖ്യാപനങ്ങളിലൊതുങ്ങാതെ ഉത്തരവാദിത്ത നിര്‍വഹണം വിഴ്ച  വരുത്താതെ    നന്മയുടെ പ്രചാരകരും പ്രസാരകരും ആകുക.

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ തെരഞ്ഞെടുപ്പ്‌ ചട്ടം.

A) പ്രവര്‍‌ത്തക സമിതി തീരുമാനിക്കുന്ന മൂന്നം‌ഗ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നേതൃത്വത്തിലായിരിക്കണം തെരഞ്ഞെടുപ്പ്‌ പ്രക്രിയകള്‍ നടക്കേണ്ടത്. 

B) തെരഞ്ഞെടുപ്പിനു രണ്ടാഴ്‌ച മുമ്പെങ്കിലും കമ്മീഷനെ നിശ്ചയിച്ചിരിക്കണം

C) ചുരുങ്ങിയത്‌  7 ദിവസം മുമ്പ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കണം.

D) മഹല്ല് നിവാസികള്‍ എല്ലാവരും തെരഞ്ഞെടുപ്പ്‌ അറിഞ്ഞിരിക്കണം.

E) തികച്ചും സൗഹൃദാന്തരീക്ഷത്തിലായിരിക്കണം കാര്യങ്ങള്‍ നടക്കേണ്ടത്‌.

F) സം‌ഘടനയുടെ നേതൃത്വം ഏറ്റവും ഉചിതമായവരുടെ കൈകളില്‍ ആയിരിക്കുക എന്ന ഉദ്ധേശ ശുദ്ധി വളര്‍ത്താനുതകും വിധമുള്ള ഓര്‍‌മ്മപ്പെടുത്തലുകള്‍ തെരഞ്ഞെടുപ്പിനു മുമ്പ്‌ പൊതു സമ്മതരെക്കൊണ്ട്‌ സാധ്യമാകുന്ന വിധത്തില്‍ നടത്തണം.

G) മൊത്തം അംഗങ്ങളില്‍ നിന്ന്‌ പ്രവര്‍ത്തക സമിതിയിലേക്ക്‌ സന്നദ്ധതയുള്ളവരേയും മഹല്ലിലെ അംഗങ്ങള്‍ നിര്‍ദേശിക്കുന്നവരുടേയും പട്ടിക തയാറാക്കുകയും പ്രസ്‌തുത പട്ടികയില്‍ നിന്ന്‌ നിശ്ചിത അം‌ഗങ്ങളെ തെരഞ്ഞെടുക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും വേണം.

H) പ്രസിഡണ്ട്‌, വൈസ്‌ പ്രസിഡണ്ട്‌, മീഡിയാ സെക്രട്ടറി,  ജനറല്‍ സെക്രട്ടറി, ജോ: സെക്രട്ടറി, ഫൈനാന്‍‌സ്‌ സെക്രട്ടറി,  എന്നീ  6 തസ്തികകളിലേ്‌യ്‌ക്ക്‌ രഹസ്യ ബാലറ്റു വഴി തെരഞ്ഞെടുപ്പ്‌ നടക്കും. 

I) നിയുക്ത മീഡിയാ സെക്രട്ടറി, ജനറല്‍ സെക്രട്ടറി,ഫൈനാന്‍‌സ്‌ സെക്രട്ടറി എന്നിവര്‍ക്ക്‌  ഓരോ സഹായിയെകൂടെ 'തെരഞ്ഞെടുക്കപ്പെട്ട അം‌ഗങ്ങളില്‍' നിന്നും  നോമിനേറ്റ്‌ ചെയ്യാന്‍ അവകാശമുണ്ടായിരിയ്‌ക്കും.

J) തെരഞ്ഞെടുക്കപ്പെട്ടവരും നോമിനേറ്റ് ചെയ്യപ്പെട്ടവരും കൂടെ 9 പേരടങ്ങിയതായിരിയ്‌ക്കും നിര്‍വാഹക സമിതി.

K) പ്രഖ്യാപിത പട്ടിക വിതരണം ചെയ്യപ്പെട്ടാല്‍ ഉത്തരവാദപ്പെട്ടവരെ ഓരോ അംഗവും സെലക്‍ട്‌ ചെയ്യണം.

L) എല്ലാവരും രേഖപ്പെടുത്തി എന്ന് ഉറപ്പായാല്‍ ബാലറ്റ്‌ പേപ്പര്‍ തിരിച്ച്‌ വാങ്ങിച്ച്‌ വോട്ടെണ്ണല്‍ തുടങ്ങണം.

M) സമിതിയുടെ പ്രവര്‍‌ത്തന കാലാവധി 2 വര്‍ഷമായിരിക്കും.

N) മാര്‍‌ഗ നിര്‍‌ദേശക രേഖ പാസ്സാകുന്നതോടെ നിയമാവലി പ്രാഫല്യത്തില്‍ വരും. 

O) ഏറ്റവും നല്ലരീതിയില്‍ പരസ്പരം സലാം പറഞ്ഞ്‌ പ്രാര്‍ഥനയോടെ പിരിയണം.

P) തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനം തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ നിക്ഷിപ്‌തമായിരിയ്‌ക്കും. .....................................................
മാര്‍ഗ നിര്‍ദേശക രേഖ വായിക്കപ്പെട്ടതിനു ശേഷം ഏതെങ്കിലും ഭേദഗതികള്‍ ഉണ്ടെങ്കില്‍ അവതരണ സ്ഥലത്ത്‌ വെച്ച്‌ തന്നെ രേഖപ്പെടുത്തി ബന്ധപ്പെട്ടവര്‍ ഒപ്പ്‌ വെയ്‌ക്കണം.

അല്ലാഹുവിന്റെ വിധി വിലക്കുകള്‍ പാലിച്ച്‌ ഇഹപര സൗഭാഗ്യം നേടുന്നവരില്‍ എല്ലാവരേയും ഉള്‍പെടുത്തി അനുഗ്രഹിക്കുമാറാകട്ടെ..
.....................................................
19.05.2017
ദോഹ ഖത്തര്‍

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍   തിരുനെല്ലൂര്‍ പ്രസിഡണ്ട്‌:ഷറഫു ഹമീദ്‌

......................................................................................
മാര്‍ഗ നിര്‍ദേശക രേഖ അവതാരകന്‍:അബ്‌ദുല്‍ അസീസ്‌ മഞ്ഞിയില്‍

.......................................................................................
ഖ്യു.മാറ്റ്‌ ആക്‌ടിങ് ജനറല്‍ സെക്രട്ടറി:ഷൈദാജ്‌ മൂക്കലെ

സാക്ഷികള്‍:-
ഹമീദ്‌ ആര്‍.കെ
അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീം