ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

രാജകീയമായ അവതരണം

ഒരു സദുദ്യമത്തിന്റെ പരിസമാപ്‌തി.രാജ്യത്തിനകത്തും പുറത്തുമുള്ള തിരുനെല്ലൂര്‍ മഹല്ല്‌ നിവാസികളുടെ മനസ്സുകളില്‍ ആഘോഷ ഛായ പടര്‍‌ത്തിയിരിക്കുന്നു.പരസ്‌പരമുള്ള വര്‍‌ത്തമാനങ്ങള്‍ പോലും ഈ സദുദ്യമത്തിന്റെ വിജയത്തെ കുറിച്ചും അതിന്റെ സമര്‍‌പ്പണ ദിനത്തെ കുറിച്ചും ആയിരിക്കുന്നു.തികച്ചും അഭിമാനകരമായ നേട്ടം തന്നെയാണ്‌.ജഗന്നിയന്താവായ സ്രഷ്‌ടാവിനെ നമുക്ക്‌ സ്‌തുതിക്കാം.നമ്മുടെ ഗ്രാമത്തിന്റെ പ്രകൃതി രമണീയമായ തീരത്ത്‌ അതി മനോഹരമായ സൗധം പോലെ ഈ പദ്ധതി തല ഉയര്‍ത്തി നില്‍‌ക്കുന്നു.ഇതിനു വേണ്ടി കഠിനാധ്വാനം ചെയ്‌തവര്‍‌ക്കും,സഹചാരികള്‍‌ക്കും സഹകാരികള്‍‌ക്കും സഹായികള്‍‌ക്കും; തേനാറുകളൊഴുകുന്ന സ്വര്‍ഗീയാരാമത്തില്‍ ശാശ്വതമായ മണി മന്ദിരത്തിന്റെ അവകാശം പതിച്ചു നല്‍‌കണേ നാഥാ. എന്നു പ്രാര്‍ഥിക്കുന്നു.
ആദരണീയരായ വ്യക്തിത്വങ്ങള്‍ സൂചിപ്പിച്ചപോലെ രചനാത്മകമായ സംരം‌ഭത്തിന്റെ രാജകീയമായ അവതരണം.ഇത്‌ പുതിയ ചരിത്രാധ്യായത്തിലെ നാഴികക്കല്ലാണ്‌.നന്മയുടെ വെട്ടത്തിലേയ്‌ക്കുള്ള നാന്ദിയാണ്‌.ഈ ശുഭ മുഹൂര്‍‌ത്തത്തിന്‌ കാത്തു കാത്തിരിക്കുന്ന മഹല്ല്‌ നേതൃത്വത്തിനും മഹല്ല്‌ നിവാസികള്‍‌ക്കും അനുമോദനങ്ങള്‍.
ഷറഫു ഹമീദ്
പ്രസിഡണ്ട്
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍.