നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 26 February 2017

നാളെയാണ് ആ സുദിനം.......

മഹല്ല്‌ തിരുനെല്ലൂരിൻറെ ചരിത്രത്തിലേക്ക് പുതിയൊരു പൊൻതൂവൽ.അനുഗ്രഹീതമായ തിരുനെല്ലൂരിൻറെ മണ്ണ് ഒരിക്കല്‍ കൂടി  അത്യപൂര്‍വ്വമായൊരു ചരിത്ര നിയോഗത്തിന് സാക്ഷിയാവുന്നു.മഹല്ലിന് ഒരു നിത്യ വരുമാന സ്രോതസ്സ് എന്ന മഹല്ല് നിവാസികളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതിനുള്ള സുന്ദര മുഹൂർത്തത്തിന് കാലം സാക്ഷി ആവുന്നു.

മൂന്ന് വർഷം മുമ്പ് ആദരണീയരായ മഹല്ല് നേതൃത്വം പ്രഖ്യാപിച്ച് നിർമ്മാണം തുടക്കം കുറിച്ച പാർപ്പിട സമുച്ചയം അന്ന് മുതൽ ഇതിൻ‍റെ പ്രചരണ പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളുമായി ‍ മഹല്ല് സാരഥി ബഹു: കെ.പി.അഹമ്മദ് ഹാജി അടക്കമുളള  നേതൃനിര ഓരോ നീക്കങ്ങളുമായി ഓടിനടക്കുന്നത് ഈ ചരിത്ര സംഭവത്തിൻറെ സാക്ഷാൽകാര വിജയത്തിന് വേഗത കൂട്ടിയിരുന്നു.

നമ്മിൽനിന്ന് മൺമറഞ്ഞ പൂർവ്വീകരുടെ  കാലം തൊട്ടുളള മഹല്ല് വികസന സങ്കൽപ്പങ്ങളിൽ ഒന്നായിരുന്നു പാർപ്പിട പദ്ധതി മഹല്ല് സമിതിയുടെ താക്കോല്‍ സ്ഥാനത്തിരുന്ന് അവിശ്രമ യത്നങ്ങള്‍ക്ക് രാപ്പകല്‍ ഭേദമന്യേ നേതൃത്വം നല്‍കുമ്പോള്‍ ഇത്തരം രചനാത്മകമായ വികസന ചിന്താഗതികൾ പ്രശംസനീയമാണ്.

മഹല്ലിലെ പ്രവാസി സഹോദരങ്ങളുടെ സമയോചിതമായ ഇടപെടലുകൾ ഈ സദുദ്ധ്യമം പൂർത്തീകരണത്തിന് വേഗത കൂട്ടാൻ  വഴികളൊരുക്കിയിരിക്കുന്നു.പ്രവാസികളായ മഹല്ല് നിവാസികളായ ആളുകളുടെ ഹൃദയകങ്ങളിലേക്ക് മഹല്ല് നേതൃത്ത്വം വിഭാവനം ചെയ്‌ത ഈ പദ്ധതി വല്ലാതെ ആകർഷിച്ചിരുന്നു.ഇതിൻറെ പ്രചാരണങ്ങൾ കൊണ്ട് തിരുനെലൂരെന്ന  ഗ്രാമത്തെ ഇളക്കി മറിച്ചിരുന്നു.മഹല്ല് നിവാസികൾ ഒരേമനസ്സോടെ ഈ ചരിത്ര പദ്ധതിയെ ഏറ്റെടുത്തിരുന്നു എന്നതും പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്.ഇതിൻറ വിജയത്തിന് വിവിധ ജി സി സി രാഷട്രങ്ങളില്‍ നിന്നുളള പ്രവാസികളായ കൂട്ടായ്മകളുടെ പിന്തുണയും പ്രവര്‍ത്തനങ്ങളും വളരെ കാര്യമായി തന്നെ ഉണ്ടായിട്ടുണ്ട്.

ബഹുമാന്യനായ ഖത്തർ മഹല്ല് അസോസിയേഷൻ പ്രസിഡണ്ട് ഷറഫു ഹമീദിൻറെ സംഘടനയിലൂടെയുളള ഇടപെടൽ അവസാന നിർമ്മാണ പ്രവർത്തന പൂർത്തീകരണത്തിന് വലെയൊരു താങ്ങായിരുന്നു.എന്നത് എടുത്ത് പറയേണ്ടതായത് കൊണ്ട് തന്നെയാണ് ഇവിടെ കുറിക്കുന്നത്.ഈ സമുച്ചയ സമർപ്പണം പൂർത്തിയായി മഹല്ലിൻറെ സ്ഥായിയായ മുന്നോട്ടുളള ചെലവുകൾക്ക് പരിഹാരമാവുമ്പോൾ നേതൃത്ത്വത്തോട് ഓർമ്മപ്പെടുത്താനുളളത് മഹല്ലിൻറെ. വൈജ്ഞാനിക സാമൂഹിക സാംസ്കാരിക രംഗത്തേക്കും പുതു ചരിതങ്ങള്‍ സൃഷ്ടിക്കാൻ ഇനിയുളള സമയം നമുക്ക് കൂട്ടമായി ശ്രമിക്കേണ്ടതുണ്ട്
അല്ലാഹു അനുഗ്രഹിക്കട്ടെ...

തിരുനെല്ലൂർ മഹല്ല് പുതിയൊരു ചരിത്ര സമർപ്പണത്തിലേക്ക് നീങ്ങുമ്പോൾ നാടും നാട്ടുകാരും അഭിമാന പൂരിതരാവുകയാണ്.
ഷിഹാബ് ഇബ്രാഹിം